ആ അമ്മമനസ്സിന്റെ ശരിയായ തീരുമാനം അംഗീകരിക്കാതെ ബാലൻ, എല്ലാം നഷ്ട്ടപെട്ട പരിഭവത്തിൽ അപ്പുവിന്റെ മനസ്സിലിരിപ്പ് പുറത്തു വരുന്നു, സ്നേഹ സാന്ത്വനം പൊളിയുന്നുവോ..?

Santhwanam Today Episode October 31th

Santhwanam Today Episode October 31th

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു എപ്പിസോഡാണ് ഇന്നത്തെ സാന്ത്വനം എപ്പിസോഡിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ എല്ലാവരോടും എഞ്ചിനീയർ പറഞ്ഞ സന്തോഷ വാർത്ത അറിയിക്കുന്നതായിരുന്നു. കടയ്ക്ക് ഒരു കേടില്ലെന്നും, കടപെട്ടെന്ന് തന്നെ തുറക്കാൻ പറ്റുമെന്നും. എന്നാലും ദേവിയ്ക്ക് മനസിലൊരു ടെൻഷനായിരുന്നു. ആരാണ് നമുക്കിടയിൽ കളിക്കുന്നതെന്ന്. അപ്പോഴാണ് ബാലൻ പറയുന്നത്. നമുക്കെതിരെ കളിക്കുന്നത്

ആരായാലും നമുക്ക് കണ്ടു പിടിക്കാമെന്നും, ദേവിയോട് ടെൻഷനടിക്കാതെ ഇരിക്കാനും. അതിനു ശേഷം ദേവിയോട് രാവിലെ വക്കീൽ വരുമ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടാവണമെന്ന് പറഞ്ഞിരുന്നു.അത് നീ എല്ലാവരോടും പറയൂ എന്ന് പറഞ്ഞ് ബാലൻ റൂമിലേക്ക് പോയി. പിറ്റേ ദിവസം ആരും എവിടെയും പോവാതെ വക്കീലിനെ കാത്തു നിൽക്കുമ്പോഴാണ് വക്കീൽ വന്നത്. എല്ലാവരും ചുറ്റിനും നിന്നു. വക്കീൽ അകത്തു കയറി ഇരുന്ന് വിൽപത്രം വായിക്കാൻ വേണ്ടി എടുത്തു. പിന്നീട് വായിച്ചു തുടങ്ങി. സാന്ത്വനം വീടും, മാത്തൂർ തറവാടും, കടയുമൊക്കെ നാല് മക്കൾക്കും തുല്യമായി വീതിച്ചു നൽകാനാണ് ലക്ഷ്മി അമ്മ എഴുതിയിരിക്കുന്നത്, എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ ബാലൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് എനിക്ക് ഈ വിൽപത്രത്തിൽ എഴുതിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ദേഷ്യത്തിൽ പുറത്തേക്ക് പോയി മുറ്റത്ത് നടക്കുകയായിരുന്നു. പിന്നീട് വക്കീൽ ശിവനോടും ഹരിയോടുമായി പറഞ്ഞു. ആ അമ്മ എഴുതിയത് അംഗീകരിക്കാൻ ബാലനോട് പറയണമെന്ന് പറയുകയായിരുന്നു. അതിനു ശേഷം വക്കീൽ പോകാനിറങ്ങി.

മുറ്റത്ത് നിന്ന ബാലനോട് ലക്ഷ്മി അമ്മ പറഞ്ഞ കാര്യം വക്കീൽ പറയുകയായിരുന്നു. ബാലനും ദേവിക്കും ഒരു മണ്ണ് പോലും ഇല്ലാതിരിക്കുമ്പോൾ, നിങ്ങൾ രണ്ടു പേരും ഈ കുടുംബത്തിൽ നിന്ന് പുറത്തായിപ്പോവുമോ എന്ന് ആ അമ്മ ഭയപ്പെട്ടിരുന്നു. ഹരിയ്ക്കും,ശിവനും ഇതിൽ എതിർപ്പൊന്നുമില്ല. അതിനാൽ പെട്ടെന്ന് തന്നെ ബാലൻ ലക്ഷ്മിയമ്മയ്ക്ക് ശേഷം ബാങ്കിൽ പുതിയ അവകാശിയായി ഏറ്റെടുക്കണമെന്ന് പറഞ്ഞ് വക്കീൽ പോവുകയായിരുന്നു. അപ്പോഴാണ് വിൽപത്രം നോക്കി കൊണ്ട് അപ്പു ഇരിക്കുന്നത്. അപ്പുവിന് ഈ വിൽപത്രം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. പിന്നീട് ഹരിയോട് ഹരിയ്ക്കും അഞ്ജുവിനും ബിസിനസ് ശരിയായെന്നും, ബാലേട്ടനും ഏകദേശം എല്ലാം ശരിയായി വരികയാണെന്നും, നീ മാത്രം ഒന്നും ഇല്ലാതെ ഇങ്ങനെ നടക്കുകയാണോ.

ബിസിനസ് ശരിയാവുന്നതു വരെ നിനക്ക് എന്തെങ്കിലും ജോലി നോക്കി കൂടെ എന്നു പറയുകയാണ് അപ്പു. അപ്പു പറയുന്നത് കേട്ട് ഹരിയ്ക്ക് ദേഷ്യം വന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയാമെന്നും, നീ പറഞ്ഞുതരേണ്ടെന്നും പറയുകയാണ് ഹരി. ദേഷ്യത്തിൽ ഹരി പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോൾ ബാലൻ വിൽപത്രം ഓർത്ത് ഭ്രാന്ത് പിടിച്ച് നടക്കുകയാണ്. പിന്നീട് ലക്ഷ്മി അമ്മയുടെ ഫോട്ടോ നോക്കി എന്തിനാണ് അമ്മേ ഇങ്ങനെയൊരു ചതി എന്നോട് ചെയ്തതെന്നും, അനിയന്മാർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ എന്ന് കരഞ്ഞുകൊണ്ട് പറയുകയാണ് ബാലൻ. പിന്നെ കാണുന്നത് ഭദ്രൻ ചിറ്റപ്പനെയാണ്.ബാലൻ്റ ഇനിയുള്ള നീക്കങ്ങൾ ആലോചിച്ച് തോമാച്ചായനോട് പലതും പറഞ്ഞു കൊണ്ട് ഇരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.