രാജേഷ് ചിന്നു പൊന്നോമനക്ക് പേരിടൽ! അച്ഛനമ്മമാരുടെ പേര് ചേർത്ത് വെറൈറ്റി പേര്, കുഞ്ഞിന്റെ പേര് അറിയിച്ച് റിജേഷ് ചിന്നു ലൈവിൽ

Rajesh Chinnu Baby Naming Ceremony

Rajesh Chinnu Baby Naming Ceremony

ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതിമാരാണ് ചിന്നുവും രാജേഷും. കുഞ്ഞിന് പേര് നിർണയിച്ച് ഒഫീഷ്യലായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പ്രണയിനികളായ ചിന്നുവും രാജേഷും വിവാഹം കഴിക്കുകയും ഗർഭിണിയാകുകയുമൊക്കെ ചെയ്ത് വിശേഷങ്ങൾ

കേരളത്തിൽ അങ്ങോളമിങ്ങോലമുള്ള ആരാധകർ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ തങ്ങളുടെ കണ്മണിക്ക് ഒരു പേരിട്ട്, അത് ‘ഫാമിലി’യായ ഇൻസ്റ്റാഗ്രാം ആരാധകർക്ക് കൂടി അറിയിച്ചിരിക്കുകയാണ് ചിന്നുവും രാജേഷും. നീലയും വെള്ളയും മാച്ച് ഡ്രസാണ് ചടങ്ങിനായി ഇരുവരും ധരിച്ചത്. ചിന്നു വാവയെ എടുത്തു നിൽക്കുമ്പോൾ രാജേഷ് കുഞ്ഞിന്റെ ഫോട്ടോയും ഒപ്പം പേരും പ്രദർശിപ്പിക്കുകയാണ് ചെയ്തത്. കുഞ്ഞിന്റെ പേര് ‘ഡ്രിയാസ്’ എന്നാണെന്നു ശേഷം ചിന്നുവും രാജേഷും എല്ലാവരോടുമായി പറഞ്ഞു.

ഇതിനോടകം തന്നെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. പുതിയ കൗതുകകരമായ പേരിടീൽ രീതിക്ക് തുടക്കം കുറിക്കുകകൂടിയാണ് ഇത് ചെയ്തത്. അമ്പതിനായിരത്തിലേറെ ഫോളോവേഴ്സ് ഉള്ള ചിന്നുവും രാജേഷും തന്റെ പൊന്നോമനയായ ഡ്രിയാസിന് വേണ്ടി ഒരു ഇൻസ്റ്റഗ്രാം ഹാൻഡിൽ കൂടി ഓപ്പൺ ആക്കുന്ന വിശേഷം കൂടി പങ്കുവെച്ചു. ചിന്നു എന്ന് വിളിക്കുന്ന ദീപ്തി രാജേഷും രാജേഷ് ഈശ്വരും ടിക് ടോക്കിലൂടെയും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും യുവാക്കളുടെ ഇടയിൽ പ്രിയപ്പെട്ടവരായ ചിന്നുവും രാജേഷുമാണ്.

ടിക്കറ്റോക്കിലൂടെ മാത്രമല്ല ബിഗ്സ്‌ക്രീനിലേക്കും തങ്ങളുടെ ആദ്യ പ്രവേശനത്തിന് ഒരുങ്ങുകയാണ് ഇരുവരും. സിജു കമര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ ‘ഷോലൈ’ എന്ന ചിത്രത്തിലാണ് ഇരുവരും അങ്ങേറ്റം കുടിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങളാണ് കൂടുതലും എത്തുന്നത്. ഷോലൈ യിലെ ഒരു ചെറിയ റൊമാന്റിക് ഷോട്ട് റീലാക്കി ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അത് ഇൻസ്റ്റാഗ്രാമിൽ മുഴുവൻ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. പ്രണയത്തിലായിരുന്ന ചിന്നുവും രാജേഷും ഒളിച്ചോടി പോയി വിവാഹം കഴിക്കുകയാണ് ഉണ്ടായത്. അതിന് പുറകെ ഒരു പാട് പോലീസ് കേസും മറ്റും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇരുവരും ഹാപ്പി ആണ്. ഇപ്പോഴാണെങ്കിൽ രണ്ടുപേരല്ല മൂന്ന് പേരാണ്.

Comments are closed.