സ്വന്തം കുഞ്ഞിന്റെ സ്നേഹം പിടിച്ചു വാങ്ങേണ്ട ഗതികേടിൽ അപ്പു, ദേവൂട്ടിയെ ദേവിയിൽ നിന്നും അകറ്റാനുള്ള അപ്പുവിന്റെ ശ്രെമം ഫലിക്കുമോ..? ഇന്നത്തെ എപ്പിസോഡ് | Santhwanam Promo Today Episode Nov 29th

Santhwanam Promo Today Episode Nov 29th : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അംബിക സാന്ത്വനത്തിൽ വന്നതായിരുന്നു. അപ്പുവിനോട് പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി വരുന്നത്. ദേവൂട്ടിയെ മുത്തശ്ശി വന്നിട്ടുണ്ടെന്ന് പറഞ്ഞ് മുത്തശ്ശിയുടെ അടുത്ത് കൂട്ടികൊണ്ട് പോയി അപ്പു.

മുത്തശ്ശിയുമായി കുറച്ചൊക്കെ സംസാരിക്കാൻ തുടങ്ങി ദേവൂട്ടി. അപ്പോഴാണ് ദേവി അങ്ങോട്ട് വരുന്നത്. ദേവിയെ കണ്ടതും ദേവൂട്ടി ഓടിപ്പോയി ദേവിയെ കെട്ടിപ്പിടിച്ചു. പിന്നീട് ദേവിയോടും അപ്പുവിനോടും പലതും സംസാരിച്ച ശേഷം അംബിക പോയി. കുറച്ച് കഴിഞ്ഞപ്പോൾ ശിവൻ കടയിൽ നിന്ന് വന്നു. അഞ്ജുവിന് ഇഷ്ടപ്പെട്ട മധുരമൊക്കെ എടുത്താണ് ശിവൻ വന്നത്. പിന്നീട് കുഞ്ഞിനെ കുറിച്ച് പലതും

പറയുകയായിരുന്നു ശിവൻ. ജനിക്കാൻ പോകുന്ന കുഞ്ഞിനെ എല്ലാ സൗകര്യത്തോടെയും ഞാൻ വളർത്തുമെന്ന് പറഞ്ഞ് ശിവൻ കുളിക്കാൻ പോയി. ശിവൻ്റെ ഈ മാറ്റങ്ങളൊക്കെ ഓർത്ത് അഞ്ജു ചിരിച്ചു പോയി. അപ്പോഴാണ് ദേവൂട്ടി ദേവിയുടെ അടുത്ത് കിടക്കണമെന്നു പറഞ്ഞ് കരയുകയായിരുന്നു. ദേവി ദേവൂട്ടിയെ കൂട്ടാൻ റൂമിൽ പോയപ്പോൾ അപ്പു മോൾ ഇവിടെ കിടക്കട്ടെ എന്ന് ദേവിയോട് പറഞ്ഞു. ദേവി

പോയ ശേഷം ദേവൂട്ടിയില്ലാതെ ഒരു സുഖമില്ലെന്ന് ബാലൻ പറയുമ്പോഴാണ് ദേവൂട്ടി കരയുന്നത് കേട്ടത്. റൂമിൻ്റെ പുറത്തിറങ്ങി ദേവി നോക്കുമ്പോൾ ദേവൂട്ടി ഓടി വരികയായിരുന്നു. ശേഷം കരച്ചിലൊക്കെ മതിയാക്കി റൂമിൽ പോയി കിടന്നു. അപ്പോഴാണ് ഹരി പറയുന്നത് നീ എന്തിനാണ് വെറുതെ കുഞ്ഞിനെ കരയിപ്പിച്ചതെന്ന് ചോദിക്കുന്നത്. പിറ്റേ ദിവസം രാവിലെ സോഫയിൽ ഇരുന്ന ദേവൂട്ടിയോട് വളരെ സ്നേഹത്തിൽ പലതും പറയുകയായിരുന്നു അപ്പു .അപ്പോഴാണ് ദേവി ടിഫിനുമായി വരുന്നത്. അങ്ങനെ രസകരമായ ഒരു എപ്പിസോഡാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Comments are closed.