മകന് കൊടുത്ത വാക്ക് പാലിച്ച് സന്തോഷ്! സായ് കൃഷ്ണയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷമാക്കി നവ്യയും സന്തോഷും: ചിത്രങ്ങൾ | Navya Nair Son Birthday Celebration

Navya Nair Son Birthday Celebration : മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യാനായർ. 2001-ൽ ദിലീപിൻ്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നവ്യ ‘നന്ദന ‘ത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. പിന്നീട് നിരവധി മലയാള സിനിമകളിലും, തമിഴിലും കന്നടയിലുമൊക്കെ താരം അഭിനയമികവ് തെളിയിച്ചു. എന്നാൽ വിവാഹശേഷം

സിനിമയിൽ നിന്ന് മാറിനിന്ന താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ 2022-ൽ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് താരം തിരിച്ച് വരവ് നടത്തുകയും ചെയ്തു.’ ജാനകി ജാനേ ‘ എന്ന ചിത്രത്തിലാണ് നവ്യ അവസാനമായി അഭിനയിച്ചത്.ടിവി ഷോകളിലും, മറ്റ് പരിപാടികളിലും സജീവമായി പ്രവർത്തിച്ചു തുടങ്ങി. സോഷ്യൽ

മീഡിയയിൽ അധികം സജീവമല്ലാത്ത താരം പിന്നീട് താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവ് മുംബൈയിൽ ആയതിനാൽ നാട്ടിൽ വരുമ്പോൾ ഭർത്താവും മകനുമൊരുമിച്ചുള്ള പല വാർത്തകളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടുതൽ വിശേഷങ്ങളും മകൻ സായി കൃഷ്ണയുമായുള്ളതാണ് താരം പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ

താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മകൻ്റെ പിറന്നാൾ ദിവസം പങ്കുവെച്ച മനോഹരമായ വീഡിയോയാണ് വൈറലായി മാറുന്നത്. കുഷ്ണ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സായിയുടെ ക്യൂട്ട് സംസാരവും അതിൽ കേൾക്കാം. നവ്യ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഉണ്ണികൃഷ്ണൻ്റെ മറുപടിയും കേൾക്കാം. എന്നാൽ വീഡിയോയുടെ അവസാനം കുഞ്ഞു സായി വലുതായി ട്രോഫി വാങ്ങുന്നതും കാണാം. ഈ വീഡിയോയ്ക്ക് താഴെ നല്ലൊരു ക്യാപ്ഷനും നവ്യ നൽകിയിട്ടുണ്ട്.

’ഹാപ്പി ബർത്ത്ഡേ എൻ്റെ ബേബി. എൻ്റെ കൃഷ്ണൻ മുതൽ ഉയരമുള്ള കുട്ടിയായത് വരെ. നീ എൻ്റെ അഭിമാനമാണ്. നീ എല്ലായിപ്പോഴും എൻ്റെ ഗുണ്ടു മണിയാണ്. നീ ഇപ്പോൾ എന്നേക്കാൾ വളർന്നിരിക്കുന്നു. ഞാൻ നിന്നെ ഈ ലോകത്തിലെ എന്തിനേക്കാളും സ്നേഹിക്കുന്നു. നിനക്ക് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.’ മകന് പിറന്നാൾ ആശംസകൾ അറിയിച്ച് നവ്യ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി സുഹൃത്തുക്കളും ആരാധകരും സായിക്ക് ആശംസകളുമായി എത്തുകയുണ്ടായി.

Comments are closed.