അമരാവതിയിൽ വച്ച് ദേവൂട്ടിയുടെ പിറന്നാൾ ഗംഭീരമാക്കാനൊരുങ്ങി തമ്പി; സ്വപ്നങ്ങൾ മെനഞ്ഞു കൂട്ടിയ തമ്പിക്ക് ഇടിവെട്ട് പണിയുമായി ബാലൻ! ഇന്നത്തെ എപ്പിസോഡ് | Santhwanam Promo Today Episode Dec 1th

Santhwanam Promo Today Episode Dec 1th : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ ഊട്ടുപുരയിൽ ജോലി ചെയ്യുന്ന കൺമണിയെ ഉപദ്രവിക്കാൻ കുറേ പേർ വന്നപ്പോൾ, അവരെ ശിവൻ ഇടിച്ച് ഓടിച്ചു. ആ കാര്യം ശിവൻ അഞ്ജുവിനോട് പറയുകയാണ്. അപ്പോഴാണ് സൂസൻ്റെ ഫോൺ വരുന്നത്. കാനഡയിലുള്ള സൂസൻ്റെ വിശേഷങ്ങൾ ചോദിക്കുകയും, സൂസൻ നാട്ടിൽ വരുന്നുണ്ടെന്ന് കേട്ടപ്പോൾ വലിയ സന്തോഷമാവുകയും ചെയ്തു അഞ്ജുവിന്. പിന്നീട് എല്ലാവരും കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ

തന്നെ സാവിത്രിയും, ജയന്തിയും സാന്ത്വനത്തിലേക്ക് വന്നു. എല്ലാവരും വീട്ടിൽ ഉള്ള സമയത്താണ് വന്നത്. പിന്നീട് ഓരോരോ വിശേഷങ്ങൾ പറയുന്നതിനിടെ സാവിത്രി എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയാണ്. സാവിത്രിയോട് കാര്യമെന്താണെന്ന് പറയാൻ പറഞ്ഞപ്പോൾ, അഞ്ജു ഗർഭിണിയായത് കൊണ്ട് നമുക്കൊരാഗ്രഹമുണ്ടെന്ന് പറയുകയാണ് സാവിത്രി. സാവിത്രി പറയാൻ മടി കാണിക്കുന്നത് കണ്ടപ്പോൾ,അപ്പച്ചി എന്തിനാണ് മടി കാണിക്കുന്നതെന്നും, വേഗം പറയാനും ജയന്തി പറയുന്നു. അഞ്ജു കുറച്ച് ദിവസം നമ്മുടെ വീട്ടിൽ വന്ന്

നിൽക്കട്ടെയെന്നാണ് സാവിത്രി പറയുന്നത്.ഇത് കേട്ടതും അഞ്ജു ഞാൻ വരുന്നില്ലെന്നും, എനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് പറയുകയാണ് അഞ്ജു. ദേവിയും ബാലനും കുറച്ച് ദിവസം നിന്നിട്ട് വരാൻ അഞ്ജുവിനോട് പറയുന്നു. എന്നാൽ അഞ്ജു പോകാൻ തയ്യാറാകുന്നില്ല. ഇതു കേട്ടപ്പോൾ അപ്പുവിന് ദേഷ്യം വരികയാണ്.അപ്പു മനസിൽ പലതും ഓർക്കുന്നു. എന്നെ എൻ്റെ വീട്ടിൽ പോകാൻ ആരും സമ്മതിക്കില്ല. അവളെ എല്ലാവരും നിർബന്ധിച്ച് അയക്കുന്നു. ഇങ്ങനെ പലതും ആലോചിച്ച് അപ്പുറൂമിലേക്ക് പോയി. പിന്നീട് കാണുന്നത് അമരാവതിയിൽ ആണ്.

അമരാവതിയിൽ ദേവൂട്ടിയുടെ പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കാൻ പോവുകയാണ്. അഞ്ച് വർഷം നമുക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് ലഭിക്കാൻ പോകുന്നതെന്നും, അതിനാൽ നമ്മുടെ സുഹൃത്തുക്കളെയൊക്കെ വിളിക്കണമെന്ന് തമ്പി പറഞ്ഞപ്പോൾ, അതൊന്നും ആലോചിക്കാനായിട്ടില്ലെന്നും, സാന്ത്വനത്തിൽ നിന്ന് ബാലൻ എന്ത് പറയുമെന്ന് കേട്ട ശേഷം നമുക്ക് ആലോചിക്കാമെന്ന് പറയുകയാണ്
അംബിക. രാത്രിയായപ്പോൾ ബാലൻ വന്ന ശേഷം ദേവൂട്ടിയുടെ പിറന്നാൾ അമരാവതിയിൽ നിന്ന് ആഘോഷിക്കണമെന്ന് തമ്പിക്ക് ആഗ്രഹമുള്ള കാര്യം ഹരി ബാലനോട് പറയുന്നു.

Comments are closed.