വർഷങ്ങൾക്ക് ശേഷം ‘പ്രണയം’ ജോഡി വീണ്ടും ഒന്നിച്ചപ്പോൾ, പ്രേക്ഷർക്ക് മുന്നിൽ ശരൺ ജി മേനോനും ലക്ഷ്മിയും! ‘പ്രണയ’ നായികയ്ക്കും പ്രാണ നായികയ്ക്കും ഇടയിൽ ശ്രീനിഷ് അരവിന്ദ് | Actress Varadha Meets Pearly Sreenish Couples

Actress Varadha Meets Pearly Sreenish Couples : മലയാള ടെലിവിഷൻ പ്രേമികളെ സംബന്ധിച്ചിടത്തോളം സുപരിചിതമായ മുഖമാണ് വരദയുടെത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വരദ തന്റേതായ ഇടം സിനിമ, സീരിയൽ രംഗത്ത് നേടിയെടുത്തത്. 2006ൽ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും ചെയ്തു. നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലാണ് വരദ തൻറെ ശ്രദ്ധ കൂടുതൽ പതിപ്പിച്ചിരിക്കുന്നത്.

2012 മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ വരദ ഹൃദയം സാക്ഷി, ജാഗ്രത, പ്രണയം തുടങ്ങി നിരവധി പരമ്പരകളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മിനിസ്ക്രീൻ രംഗത്തുതന്നെ തിളങ്ങിനിൽക്കുന്ന ജിഷിനാണ് താരത്തിന്റെ കഴുത്തിൽ മിന്ന് ചാർത്തിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ള വരദ സോഷ്യൽ മീഡിയയിലും സജീവമാണ്. പലപ്പോഴും താരത്തിന്റെ കുടുംബജീവിതവും വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ വരദ തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച

ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പേളിക്കും ശ്രീനിഷിനും ഒപ്പം നിൽക്കുന്ന ചിത്രത്തിന് താഴെ ഒരുപാട് നാളുകൾക്ക് ശേഷം അവിചാരിതമായ ഒരു കണ്ടുമുട്ടൽ, ഏറെ സന്തോഷം എന്നും താരം കുറിച്ചിട്ടുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ് വരദയും പേളിയുടെ കുടുംബവും. പേളി ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നതു കൊണ്ട്തന്നെ പേളിയെ സംബന്ധിക്കുന്ന വാർത്തകൾക്കൊക്കെ വളരെ മികച്ച പ്രതികരണമാണ് ആളുകളുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ സന്ദർഭത്തിലാണ് വരദ

തൻറെ ഏറ്റവും പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയെ ആളുകൾ അടുത്തറിഞ്ഞത്. വ്യത്യസ്തമായ സംസാരശൈലിയും പെരുമാറ്റവും ആണ് എന്നും പേളിയെ ആളുകൾക്ക് പ്രിയങ്കരിയാക്കി നിർത്തിയിരിക്കുന്നത്. ബിഗ്ബോസ് ഹൗസിനു ശേഷം പേളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിലായതും വിവാഹം കഴിച്ചത് ഒക്കെ ഇതിനോടകം ആളുകൾ അറിഞ്ഞ കാര്യങ്ങൾ തന്നെയാണ്. ഇപ്പോൾ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പേളി, ശ്രീനിഷ് കുടുംബത്തിലേക്ക് വരുന്ന പുതിയ അതിഥിക്ക് ആശംസകൾ അറിയിച്ചും വരദയുമായുള്ള സൗഹൃദത്തെ കാണിച്ചും ഒക്കെയാണ് കമൻറുകൾ പ്രത്യക്ഷപ്പെടുന്നത്.

Comments are closed.