റെഡ് സല്‍വാറില്‍ സുന്ദരിയായി കാവ്യ..!! അമ്മയെ ക്യാമറയിൽ പകർത്തി മഹാലക്ഷ്മി, ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറൽ | Kavya Madhavan Photos click by Daughter Mahalakshmi

Kavya Madhavan Photos click by Daughter Mahalakshmi

Kavya Madhavan Photos click by Daughter Mahalakshmi : കുട്ടി ഫോട്ടോഗ്രാഫർ സൂപ്പറെന്ന് ആരാധകർ. മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടി പിന്നീട് നായികയായി മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലായിരുന്നു കാവ്യയുടെ നായികാ പ്രവേശനം. പിന്നീട് താരം നിരവധി സിനിമകളിൽ അഭിനയിച്ചു.

രണ്ടു തവണ താരത്തെ തേടി സംസ്ഥാന അവാർഡുകളും എത്തി. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 2009-ൽ താരത്തിൻ്റെ വിവാഹം നടക്കുന്നത്. 2 വർഷം മാത്രം നീണ്ടു നിന്ന വിവാഹ ജീവിതത്തിൽ നിന്ന് വിട പറഞ്ഞ ശേഷം താരം വീണ്ടും സിനിമയിലേക്കെത്തി. അടൂർ ഗോപാലകൃഷ്ണൻ്റെ ‘പിന്നെയും ‘ എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത് സിനിമയിലേക്കെത്തിയത്. എന്നാൽ 2016-ൽ മലയാളികളുടെ പ്രിയനായികയായ കാവ്യയും ദിലീപും ജീവിതത്തിലും ഒന്നായി.

പിന്നീട് സിനിമാ ജീവിതത്തിൽ നിന്ന് വിട്ട് നിന്ന കാവ്യ കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. അതിനിടയിലാണ് കാവ്യയ്ക്കും ദിലീപിനും 2019 -ൽ മഹാലക്ഷ്മി എന്ന മകൾ ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരങ്ങളുടെ വിശേഷങ്ങൾ കൂടുതലായും അറിയുന്നത് ഫാൻസ് പേജുകൾ വഴിയാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ കൂടുതലായും പങ്കുവച്ചിരുന്നത് ദിലീപിൻ്റെ മൂത്ത മകൾ മീനാക്ഷിയായിരുന്നു. ഈ കഴിഞ്ഞ ഓണ സമയത്തായിരുന്നു കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും തുടങ്ങിയത്. അതിനു ശേഷം ഓണവിശേഷങ്ങളും, ജന്മാഷ്ടമി വിശേഷങ്ങളൊക്കെ കാവ്യ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

മഹാലക്ഷ്മിയുടെ ഉണ്ണിക്കണ്ണനായുള്ള ക്യൂട്ട് വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മെയ്ക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പങ്കുവെച്ച ഒരു വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കാവ്യാ മാധവൻ്റെ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. അപ്പോഴാണ് മഹാലക്ഷ്മി ഫോണുമായി വന്ന് അമ്മയുടെ വീഡിയോ ഫോണിൽ പകർത്തുന്നത്. ഇത് കണ്ട് കാവ്യയ്ക്കും, എല്ലാവർക്കും ചിരി വരികയാണ്. ദോസ്ത് സിനിമയിലെ ‘ഇണങ്ങുന്ന മഴയോ തമ്മിൽ പിണങ്ങുന്ന പുഴയോ’ എന്ന പാട്ടും വീഡിയോയിൽ നൽകിയിട്ടുണ്ട്. ഫോട്ടോ ഷൂട്ടിനെക്കാളും എല്ലാവരെയും ആകർഷിച്ചത് കുട്ടി ഫോട്ടോഗ്രാഫറുടെ രസകരമായ പ്രകടനമാണ്. Kavya Madhavan Photos click by Daughter Mahalakshmi

View this post on Instagram

A post shared by Unni (@unnips)

Comments are closed.