എന്റെ പിറന്നാളിന് ആദ്യ വിഷ് ചെയ്തിരുന്ന സുധിചേട്ടൻ ഇപ്പോൾ കൂടെയില്ല!! സങ്കടം ഉള്ളിലൊതുക്കി കൊല്ലം സുധിയുടെ ഭാര്യ രേണു! | Renu Kollam Sudhi Birthday without Sudhi

Renu Kollam Sudhi Birthday without Sudhi

Renu Kollam Sudhi Birthday without Sudhi : കഴിഞ്ഞ പിറന്നാളിന് ആദ്യം വിഷ് ചെയ്ത ഏട്ടൻ ഈ പിറന്നാളിന് വിഷ് ചെയ്യുനത് സ്വർഗത്തിലിരുന്നാണ് രേണു സുധി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പറഞ്ഞു. കോമഡി ഫെസ്റ്റിവൽ സീസൺ വൺ എന്ന പരിപാടിയിലൂടെയാണ് മലയാളി പ്രേക്ഷകർ സുധിയുടെ ഫാൻ ആവുന്നത്. അനായാസം ചിരിപ്പിക്കാൻ കഴിയുന്ന അയാളുടെ കഴിവ് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിക്കൊടുത്തു.

പിന്നീട് ഫ്ലവേഴ്സ് ടി.വി സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജികിലൂടെയും പ്രേക്ഷകർക്കിടയിൽ തന്നെ അദ്ദേഹമുണ്ടായി. നാൽപ്പതിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കൊല്ലത്തുകാരനായ അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷമാവുന്നതേ ഉണ്ടായിരുന്നൊള്ളൂ. അതിനിടയിലാണ് വിധി ജീവൻ അ പഹരിച്ചത്. അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്ന കാർ ഒരു ഗൂഡ്സ് ലോറിയുമായി കൂട്ടി മുട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ തിരിച്ചു കിട്ടിയില്ല.

മലയാള എന്റർടൈൻമെന്റ് രംഗം ഏറെ ദു:ഖത്തോടെയാണ് വാർത്തയെ കണ്ടത്. സുധി മരി ക്കുമ്പോൾ അദ്ദേഹത്തിന് 39 വയസായിരുന്നു. കുറച്ചു വൈകിയാണ് ടി.വിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെങ്കിലും ചുരങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരുന്നു. തങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന ആളെ ആർക്കാണ് വേണ്ടാത്തത്? അത്തരത്തിൽ ഒരാളായിരുന്നു മലയാളികൾക്ക് കൊല്ലം സുധി. മഴവിൽ മനോരമ്മയുടെ കോമഡി ഫെസ്റ്റിവലിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആൾ.

വളരെ പെട്ടന്ന് പ്രേക്ഷരിലേക്ക് വന്ന് തിരിച്ചു പോവാനായിരുന്നു അദ്ദേഹത്തിന്റെ യോഗം . 2023 ജൂണിൽ ആയിരിന്നു മ രണം പ്രിയപ്പെട്ടവരുടെ മ രണം എന്നുമൊരു തീര വേദനയാണ് എല്ലാവർക്കും അത്തരമൊരു വേദനയിലൂടെയാണ് ഭാര്യയും കുടുംബവും കടന്നു പോകുന്നത്. ഇത്തവണ ഭാര്യ രേണു പങ്കു വെച്ച ഇൻസ്റ്റഗ്രാം പേജിലൂടെ അത് കാണാം. കഴിഞ്ഞ തവണ തന്നെ ഏറ്റവു മാദ്യം വിഷ് ചെയ്തത് സുധി ഏട്ടനാണ്. ഇത്തവണ വിഷ് ചെയ്യുന്നത് സ്വർഗത്തിലിരുന്നായിരിക്കും രേണു തന്റെ പോസ്റ്റിനു താഴെ കുറിച്ചു. പതിനായിരങ്ങളാണ് രേണുവിനെ ഇൻസ്റ്റഗ്രാമിൽ ആശംസയറിയിച്ചത്. മലയാളിക്ക് മറക്കാനാവാത്ത നഷ്ടമാണ് സുധി എന്ന് ഓർമ്മപ്പെടുത്തുകയാണ് രേഷ്മക്ക് ലഭിച്ച ലൈക്കുകളും കമന്റുകളും.

Comments are closed.