മമ്മൂക്കക്കൊപ്പം പഞ്ച് പിടിച്ച് ചാക്കോച്ചന്റെ ഇസക്കുട്ടൻ; ഇക്കയുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ, വൈറൽ | Kunchacko Boban shared a video of Mammootty with his son

Kunchacko Boban shared a video of Mammootty with his son

ഇന്ന് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി അദ്ദേഹത്തിൻറെ എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ മമ്മൂട്ടിയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ഇതിനിടയിൽ മമ്മൂട്ടിയുടെ കടുത്ത ആരാധകനും മലയാള സിനിമയുടെ പ്രിയതാരവുമായ കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

സൂപ്പർതാരത്തോടുള്ള കടുത്ത ആരാധനയെ പറ്റി പല സമയത്തും താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന്റെ കുടുംബവുമായി മമ്മൂട്ടിക്കുള്ള ബന്ധവും ഇതിനോടകം മലയാളികൾ അടുത്തറിഞ്ഞ കാര്യമാണ്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ മകൻ ഇസഹാക്കും മമ്മൂട്ടിയും ഒന്നിച്ച് ഉള്ള ഒരു വീഡിയോയാണ് അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബന്റെ മകന് ഒപ്പം പഞ്ചഗുസ്തി നടത്തുന്ന മമ്മൂട്ടിയും അടുത്തിരിക്കുന്ന രമേശ് പിഷാരടിയേയും വീഡിയോയിൽ കാണാം.

സോഫിയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് പിഷുവിനെ തട്ടിമാറ്റി ഉഷാറോടെ എത്തിയിരിക്കുകയാണ് ഇസക്കുട്ടൻ. പിന്നീട് ഇരുവരും ഒന്നിച്ച് പഞ്ചഗുസ്തി നടത്തുകയും മമ്മൂട്ടിയെ ഇസക്കുട്ടൻ തോൽപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ജയത്തിന്റെ സന്തോഷത്തിൽ തുള്ളിച്ചാടുന്ന ഇസകുട്ടനെയും വീഡിയോയിൽ കാണാം. കുട്ടിക്കുരുന്നിന്റെ സന്തോഷത്തിന് കൈയ്യടിക്കുകയാണ് മമ്മൂട്ടി. മെഗി കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ് എന്ന അടിക്കുറിപ്പോടെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

തുടർന്ന് സൂപ്പർസ്റ്റാറിന് നിരവധിപേർ ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. അപ്പനേയും മകനെയും ഫാനാക്കി കളഞ്ഞല്ലോ മമ്മൂക്ക എന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളെ കുഞ്ചാക്കോ ബോബൻ പങ്കുവെക്കുന്ന പോസ്റ്റുകൾ ഒക്കെ ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. രമേശ് പിഷാരടിക്കും മഞ്ജുവാര്യർക്കും ഒപ്പം വിദേശയാത്ര നടത്തിയതിന്റെ അടക്കമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് ആരാധകർക്ക് ഇടയിൽ നിന്ന് ലഭിച്ചത്. 90കളിലെ നായകനടന് ഇന്നും യുവാക്കൾ അടക്കം നിരവധി ആരാധകരാണ് ഉള്ളത്

Comments are closed.