വൈദ്യശാലയിൽ സിദ്ധുവിനു നേരെ വ ധ ശ്രമം..!! സിദ്ധാർത്ഥ് ജീവിതത്തിലേക്ക് തിരിച്ചുവരുമോ ? സുമിത്രക്കും രോഹിത്തിനും സിദ്ധുവിനെ രക്ഷിക്കാനാകുമോ..?

Kudumbavilak Today Episode Oct 17th

Kudumbavilak Today Episode Oct 17th

ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്കിൽ പ്രധാന കഥാപാത്രമായ സിദ്ധുവിൻ്റെ ദയനീയ അവസ്ഥയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വൈദ്യശാലയിൽ ചികിത്സയിൽ തുടരുന്ന സിദ്ധുവിനെ നോക്കാൻ ആരും ഇല്ലാത്തതിനാൽ സുമിത്ര അവിടെ താമസിക്കുന്നതായിരുന്നു. എന്നാൽ വിദേശയാത്ര കഴിഞ്ഞ് വന്ന രോഹിത്തിന് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. വേദികയും നീരവും തമ്മിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു.

അപ്പോൾ മകനെ കൊണ്ടുവന്ന സമ്പത്ത് സിദ്ധുവിനെ തിരിഞ്ഞു നോക്കാത്തതിനെ കുറിച്ച് പറയുന്നുണ്ട്. ഇത് കേട്ടപ്പോൾ വേദികയ്ക്ക് മനസിൽ എന്തോ ഒരു വിഷമം തോന്നി. എന്നാൽ ശിവദാസമേനോൻ എനിക്ക് വൈദ്യശാലയിലേക്ക് പോകണമെന്ന് തീരുമാനിക്കുകയാണ്. സരസ്വതിയമ്മയോട് നീ വരുന്നോ സിദ്ധുവിനെ കാണാനെന്ന് ചോദിച്ചപ്പോൾ, എൻ്റെ ഈ കൈയും കൊണ്ടാണോ എന്നാണ് സരസ്വതിയമ്മ പറയുന്നത്. അങ്ങനെ ശിവദാസമേനോൻ തനിച്ച് തൻ്റെ മകനെ കാണാൻ വൈദ്യശാലയിലേക്ക് പോവുകയാണ്.

അവിടെ എത്തി അന്തൻ വൈദ്യരുമായി കുറേ കാര്യങ്ങൾ ശിവദാസമേനോൻ സംസാരിക്കുകയുയായി. അവൻ്റെ സ്വഭാവം കണ്ട് ഞാൻ പോലും അവനെകുറ്റപ്പെടുത്തുകയും, ശാപവാക്കുകൾ പറഞ്ഞിട്ടുണ്ടെന്നും വേദനയോടെ പറയുകയാണ് ശിവദാസമേനോൻ അനന്തൻ വൈദ്യരോട്. പറയുന്നതൊക്കെ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നും, ഇതുപോലെ മുന്നോട്ടു പോയാൽ ശരീരവും അതുപോലെ ആകുമെന്നും വൈദ്യർ പറഞ്ഞപ്പോൾ ശിവദാസമേനോൻ്റെ മനസ് നിറയുകയാണ്. സുമിത്രയെപ്പോലെ ഇങ്ങനെ പരിചരിക്കുന്ന ഒരാളെ കിട്ടിയാൽ പെട്ടെന്ന് തന്നെ സിദ്ധു എഴുന്നേറ്റ് നടക്കുമെന്നും അനന്തൻ വൈദ്യർ പറയുന്നു.

പിന്നീട് വൈദ്യരുടെ കൂടെ ശിവദാസമേനോൻ സിദ്ധാർത്ഥിനെ കാണാൻ പോവുകയാണ്. അവിടെ എത്തിയപ്പോൾ സുമിത്ര മകനെ പരിചരിക്കുന്നത് കണ്ടപ്പോൾ ശിവദാസമേനോൻ വിഷമിച്ചു നിൽക്കുകയാണ്. പിന്നീട് ശിവദാസമേനോൻ ശ്രീനിലയത്തിലേക്ക് മടങ്ങിവരുന്നു. സിദ്ധുവിനെ കഴുത്ത് ഞെരിച്ച് ആരോ കൊല്ലുന്നതായി വേദിക സ്വപ്നം കാണുന്നു. സ്വപ്നത്തിൽ നിന്ന് ചാടി എഴുന്നേറ്റ വേദിക നാളെ രാവിലെ തന്നെ സിദ്ധുവിനെ കാണാൻ പോകണമെന്ന് തീരുമാനിക്കുകയാണ്. അങ്ങനെ പിറ്റേ ദിവസം രാവിലെ വേദിക വൈദ്യശാലയിലേക്ക് പോവുമ്പോൾ സരസ്വതിയമ്മ വേദികയോടും വഴക്കുകൂടുകയാണ്. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്. Kudumbavilak Today Episode Oct 17th

Read Also :

ഭദ്രൻ ചിറ്റപ്പന്റെ എല്ലാ പ്ലാനുകളും തകർത്ത് ഇടി ത്തീയായി ബാലൻ, കൃഷ്ണസ്റ്റോർസ് എന്നന്നേക്കുമായി തകർക്കാൻ കുതന്ത്രങ്ങളുമായി ഭദ്രൻ

Comments are closed.