സാക്ഷാൽ ‘ദുർഗ ദേവി’ ആയി ദുർഗ കൃഷ്ണ! നവരാത്രി ആഘോഷരാവിൽ നിലവിളക്കും പുഷ്പ്പങ്ങളുമായി ദേവിക്ക് മുന്നിൽ താരം, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Durga Krishna Navaratri Photos

Durga Krishna Navaratri Photos

വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ്ഗകൃഷ്ണ. ക്ലാസിക്കൽ ഡാൻസർ കൂടിയായ താരം മോഡലും കൂടിയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഒരു ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നു.. പിന്നീട് പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, ഉടൽ, ഓളവും തീരവും, റാം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ യുവനടിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരം വിവാഹിതയാകുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ച് മാറിനിൽക്കുകയാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ ആശാ ശരത്തിനും, ശ്രീശാന്തിനും കൂടെ ദുർഗ്ഗയും ജഡ്‌ജായിരിന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുൻപ് തന്നെ നിർമ്മാതാവായ അർജുൻ രവീന്ദ്രനുമായി താൻ പ്രണയത്തിലാണെന്ന കാര്യം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

താരത്തിൻ്റെ വിവാഹവും, മറ്റു വിശേഷങ്ങളൊക്കെ ആരാധകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇന്ത്യയൊട്ടാകെ നവരാത്രി ആഘോഷത്തിൻ്റെ നിറവിലാണ്. ദുർഗ്ഗകൃഷ്ണയും തൻ്റെ നവരാത്രി വിശേഷമാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നവരാത്രി രണ്ടാം ദിവസവും, മൂന്നാം ദിവസവും ദേവിയുടെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്.

ജയ് മാതാ ദീ എന്ന് ക്യാപ്ഷനും നൽകിയിരുന്നു. താരത്തിൻ്റെ ഫോട്ടോ ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റിയത്. സെലിബ്രെറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് വികാസാണ് ദുർഗ്ഗയെ മെയ്ക്കപ്പ് ചെയ്തിരിക്കുന്നത്. കോസ്റ്റൂം ശ്രേയസ് ബ്യൂട്ടീക്കും, കല്യാൺ ജ്വല്ലറിയുടെ ആഭരണങ്ങളും അണിഞ്ഞ ദുർഗയുടെ ചിത്രം എടുത്തിരിക്കുന്നത് സെനി പി അറുക്കാട്ടാണ്. താരത്തിൻ്റെ പുതിയ സിനിമാ വിശേഷങ്ങൾക്കു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

Read Also :

”നീയെന്ന ഓമനപ്പൊന്നു മോളല്ലേ”..! അച്ഛന്റെ കത്തുവായിച്ച് വാക്കുകൾ ഇടറി കണ്ണുനിറഞ്ഞ് നവ്യ.!! വിതുമ്പലടക്കി അച്ഛനും അമ്മയും..

‘ഈ കൈകളിൽ എല്ലാം ഭദ്രം’; നാൽപതാം പിറന്നാൾ നിറവിൽ പൃഥ്വിരാജ് സുകുമാരൻ! വരാനിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും വൻ സർപ്രൈസുകൾ

Comments are closed.