നടൻ ഗിന്നസ് പക്രുവിന്റെ ഇളയ മകൾക്ക് ഗുരുവായൂർ കണ്ണൻ്റെ സന്നിധിയിൽ ചോറൂണ്! വൈറലായി ചോറൂണ് ചിത്രങ്ങൾ | Guinnes Pakru Younger Daughter Choroonu Ceremony at Guruvayoor

Guinnes Pakru Younger Daughter Choroonu Ceremony at Guruvayoor

Guinnes Pakru Younger Daughter Choroonu Ceremony at Guruvayoor : മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. താരത്തിൻ്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഈ കഴിഞ്ഞ മാർച്ചിലായിരുന്നു പക്രുവിന് രണ്ടാമതൊരു മകൾ പിറന്നത്. ഈ വിവരം മൂത്തമകൾ ദീപ്ത കീർത്തിയുടെ കൂടെ കുഞ്ഞ് വാവയെ എടുത്താണ് സോഷ്യൽമീഡിയയിലൂടെ താരം പങ്കുവച്ചത്.രണ്ടാമത്തെ കുഞ്ഞ് ദ്വിജ കീർത്തി ജനിച്ചതിനു ശേഷം കുഞ്ഞിൻ്റെ പേരിൽ ചടങ്ങിൻ്റെ ചിത്രങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. കുഞ്ഞുമകൾ ദ്വിജ കീർത്തിക്ക് ഇന്ന് ഗുരുവായൂർ കണ്ണൻ്റെ സന്നിധിയിൽ ചോറൂണ്. രണ്ടു ദിവസം മുൻപായിരുന്നു ദ്വിജ കീർത്തിക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചോറൂണ് നടത്തിയത്. ഭാര്യ ഗായത്രിയും, മൂത്ത മകൾ ദീപ്ത കീർത്തിയും പക്രുവിൻ്റെ അമ്മയും ബന്ധുക്കളൊക്കെ ചേർന്നാണ് ചോറ്റാനിക്കര ചോറൂണ് ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്നലെ ചോറ്റാനിക്കരയിൽ പിങ്ക് കളർ ഡ്രസിലായിരുന്നു ഭാര്യയും മൂത്തമകളും വന്നതെങ്കിൽ, ഇന്ന് ഗുരുവായൂരിൽ ഗ്രീൻ കളറിലാണ് വന്നത്. മകൾക്ക് ഗുരുവായൂരിൽ ഇന്ന് ചോറൂണ് നടത്തിയ ചടങ്ങിൻ്റെ പോസ്റ്റിന് താരം വിനായക ചതുർത്ഥിയും അത്തവും എല്ലാ മലയാളികൾക്കും ആശംസിക്കുകയും ചെയ്തു.നിരവധി സിനിമാ താരങ്ങളും,

ആരാധകരും കുഞ്ഞുമോൾക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. 2006-ലായിരുന്നു ഗിന്നസ് പക്രു ഗായത്രിയെ വിവാഹം കഴിച്ചത്. 2009-ൽ മൂത്ത മകൾ ദീപ്ത കീർത്തി ജനിക്കുകയും ചെയ്തു. ദീപ്ത ജനിക്കുന്നതിന് മുൻപ് ഇവർക്ക് ഒരു മകൾ പിറന്നിരുന്നുവെന്നും, ആ കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ മര ണപ്പെട്ട കാര്യം പക്രു പല ഇൻറർവ്യൂകളിലും ഖേദപൂർവ്വം പങ്കുവച്ചിരുന്നു. 14 വർഷങ്ങൾക്ക് ശേഷമാണ് 2003 മാർച്ചിലാണ് പക്രുവിനും ഗായത്രിയ്ക്കും രണ്ടാമതൊരു മകൾ കൂടി പിറക്കുന്നത്. Guinnes Pakru Younger Daughter Choroonu Ceremony at Guruvayoor

Comments are closed.