ഗിന്നസ് ഇരട്ടകൾക്ക് ഇനി കല്യാണരാവ്! ഒരേ വീട്ടിൽ ജനിച്ച് ഒരേ വീട്ടിലേക്ക്, സേവ് ദി ഡേറ്റ് ഫോട്ടോസ് പങ്കുവെച്ച് ചിന്നുവും പൊന്നുവും

Dhana Bhagya Lekshmis Marriage Save The Date Video

Dhana Bhagya Lekshmis Save The Date Video

കാവ്യ മാധവൻ ഇരട്ട വേഷത്തിൽ എത്തി നിരവധി ആരാധകരെ നേടിയ ചിത്രമാണ് മിഴിരണ്ടിലും. ചിത്രത്തിലെ എന്തിനായി നിൻ ഇടം കണ്ണിൽ തടം തുടിച്ചു എന്ന ഗാനം ഇരുകൈയും നീട്ടി മലയാളികൾ ഏറ്റെടുത്തതിനു ശേഷം വർഷങ്ങൾക്കിപ്പുറം ഗാനത്തെ ആളുകൾ ശ്രദ്ധിച്ചത് കിടിലം എന്ന മഴവിൽ മനോരമയിലെ പരിപാടിയിലൂടെയാണ്.

മിനിസ്ക്രീൻ പ്രേക്ഷകർ ഒരിക്കൽ കൂടി ആ ഗാനരംഗം അതിശയത്തോടെ അല്ലാതെ കണ്ടിരുന്നില്ല. അതിനുശേഷം ആ ഗാനത്തിന് ചുവടുവെച്ച പെൺകുട്ടികളെ പറ്റിയുള്ള വാർത്തകളൊക്കെ ഇരുകൈയും നീട്ടിയാണ് ആളുകൾ ഏറ്റെടുത്തത് കൊല്ലം സ്വദേശികളായ ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും ആണ് അന്ന് ഗാനത്തിന് ചുവടുകളുമായി എത്തിയത്. ഭരതനാട്യം വിദ്യാർത്ഥികൾ കൂടിയായിരുന്ന ഇരുവരും കിടിലത്തിൽ എത്തുന്നതിന് മുൻപ് മഴവിൽ മനോരമയിലെ തന്നെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലും

എത്തിയിരുന്നു. തമ്മിൽ പരസ്പരം മനസ്സിലാകുന്നില്ല എങ്കിലും ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത് ലച്ചു എന്നാണ്. ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ ഇരുവരുടെയും പെരുമാറ്റവും ഡ്രസ്സ് രൂപവും എല്ലാം ഒരേപോലെ തന്നെയാണ്. ഏതാണ്ട് പരീക്ഷയിലും ഒരേ മാർക്ക് വാങ്ങുന്ന ഇവർ എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. ഇരട്ടകളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം മുൻപ് തുറന്നു പറഞ്ഞിരുന്ന ഇവരുടെ സ്വപ്നം ഇപ്പോൾ സഫലം ആയിരിക്കുകയാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും

വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വ്യാപിച്ചതിന് പിന്നാലെ ചിന്നു പൊന്നൂ ട്വിൻസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ അവർ തങ്ങളുടെ ഏറ്റവും പുതിയ വിശേഷവും പങ്കുവെച്ചിരിക്കുകയാണ്.ഇട്‌സ് ഹാപ്പനിംഗ് എന്ന അടിക്കുറിപ്പോടെയാണ് ചിന്നുവും പൊന്നുവും വിവാഹം കഴിക്കാൻ പോകുന്ന സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 22.10.2023ന് ഇവർ വിവാഹിതരാകുന്നു എന്നതിൻറെ വീഡിയോയും ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

Read Also :

നടൻ മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ദേശീയ പാര്‍ലമെന്റ്! പതിനായിര കണക്കിന് സ്റ്റാമ്പുകൾ പുറത്തിറക്കി മെഗാസ്റ്റാറിന് ആദരവ്

പാട്ട് പാടി പെൺകുട്ടി, ഡാൻസ് കളിച്ച് ചാക്കോച്ചൻ, ചാക്കോച്ചന് കോളേജ് പിള്ളേർ ഒരുക്കിയ സർപ്രൈസ് കണ്ടോ..? വീഡിയോ വൈറൽ

Rate this post

Comments are closed.