പാട്ട് പാടി പെൺകുട്ടി, ഡാൻസ് കളിച്ച് ചാക്കോച്ചൻ, ചാക്കോച്ചന് കോളേജ് പിള്ളേർ ഒരുക്കിയ സർപ്രൈസ് കണ്ടോ..? വീഡിയോ വൈറൽ

Kunchako Boban Dance At St Terasas Womens College

Kunchako Boban Dance At St Terasas Womens College

മലയാള സിനിമ പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പുതിയ ചിത്രം ചാവേർ ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബൻ തിരൂർ പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമാണ് ചാവേർ. ഇപ്പോൾ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പ്രമോഷനുമായുള്ള തിരക്കിലാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ചാവേറിന്റെ പ്രമോഷനായി സെന്റ് തെരേസസ് കോളേജിൽ എത്തിയ നടന്റെ വീഡിയോസും മറ്റ് ചിത്രങ്ങളും എല്ലാമാണ്. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർതാരം കോളേജ് പിള്ളേർക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോയിൽ ചാക്കോച്ചൻ ചുവടുകൾ വയ്ക്കുന്നത് എനർജിയിൽ കോളേജിൽ പിള്ളേരെ പോലും തോൽപ്പിക്കുന്ന തരത്തിലാണ്. നിരവധി ആരാധകരാണ് കുഞ്ചാക്കോ ബോബന്റെ എനർജി കണ്ട് ഈ വീഡിയോയ്ക്ക് ചുവടെ

കമന്റുകളുമായി എത്തിയത്. സിനിഹുട് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ആരാധകരിലേക്ക് പങ്കുവെച്ചത്. 1.99 ലക്ഷം സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനലാണ് സിനിഹുട്. അന്നും ഇന്നും ചാക്കോച്ചൻ ഒരു കോളേജ് കുമാരൻ തന്നെ എന്ന ക്യാപ്ഷൻ നൽകിയാണ് സിനിഹൂഡ്സ് ഈ വീഡിയോ പങ്കുവെച്ചത്.മലയാളത്തിലെ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുക്കിയ ചാവേർ എന്ന ചിത്രം ചർച്ചചെയ്യുന്നത് രാഷ്ട്രീയ കൊലപാതകങ്ങളെയും

കൂടാതെ ജാതി വിവേചനങ്ങളെയും ദുരഭിമാനകൊല എന്നിവയാണ് പ്രമേയമായി ഉൾപ്പെടുത്തിയത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം അർജുൻ അശോകൻ, ആന്റണി വർഗീസ് പെപെ,മനോജ്, സംഗീത, സജിൻ ഗോപു, അനുരൂപ്, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിന്റോ ജോർജ് ആണ്. ജസ്റ്റിൻ വർഗീസ് സംഗീതവും നിശാന്ത് യൂസഫ് ചിത്രത്തിന്റെ എഡിറ്റിങ്ങും കൂടാതെ രംഗനാദ് രവിയാണ് സൗണ്ട് ഡിസൈനിങ്ങും ചെയ്തിരിക്കുന്നത്.

Read Also :

പ്രിയസുഹൃത്തിന്റെ വേർപാട്, പിറന്നാളാഘോഷങ്ങൾ എല്ലാം മാറ്റിവെച്ച് പ്രിയതാരം നിവിൻ പോളി! ആത്മസുഹൃത്തിന്റെ വേർപാടിൽ വിതുമ്പി താരം; വിഡിയോ

മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം; പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും, ചിത്രങ്ങൾ വൈറൽ

Comments are closed.