കുട്ടി മാഷിൻറെ ഹാഫ് ബർത്ത്ഡേ!! അമ്മയുടെ മടിയിലിരുന്ന് പകുതി കേക്ക് മുറിച്ച് ആത്മജ! വീഡിയോ പങ്കുവെച്ച് ദേവികയും വിജയും | Devikaa Nambiaar And Vijay Maadhhav Son Athmaja Mahadev Half Birthday

Devikaa Nambiaar And Vijay Maadhhav Son Athmaja Mahadev Half Birthday

Devikaa Nambiaar And Vijay Maadhhav Son Athmaja Mahadev Half Birthday : മിനിക്‌സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സീരിയൽ സിനിമ താരവും അവതാരകയുമൊക്കെയായി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ ദേവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദേവിക വിവാഹം കഴിച്ചതും ഒരു ടെലിവിഷൻ താരത്തെയാണ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന ജനപ്രിയ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്.

വർഷങ്ങൾ മുൻപ് കഴിഞ്ഞ റിയാലിറ്റി ഷോയിലൂടെ പരിചിതൻ ആണെങ്കിലും ദേവികയെ വിവാഹം കഴിച്ചപ്പോൾ ഇതാ പഴയ വിജയ് മാധവ് ആണെന്ന് പല പ്രേക്ഷകരും തിരിച്ചറിഞ്ഞിരുന്നില്ല.പിന്നീട് അഭിമുഖങ്ങൾ പുറത്ത് വന്നത്തോടെയാണ് വിജയ് മാധവിനെ ഭൂരിഭാഗം വരുന്ന പ്രേക്ഷകർ തിരിച്ചറിഞ്ഞത്.എന്നാൽ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട യൂട്യൂബേഴ്സ് ആണ് വിജയിയും ദേവികയും.ഫാമിലി വ്ലോഗ്ഗുകളും പാട്ടും പാചകവുമൊക്കെയായി യൂട്യൂബിൽ സജീവമാണ് ഇരുവരും.മ്യൂസിക് ഡയറക്ടറും ഗായകനുനായ വിജയിയെ ദേവിക പരിചയപ്പെട്ടത് പാട്ട്

പഠിക്കുവാൻ വേണ്ടി ആയിരുന്നു അത് കൊണ്ട് തന്നെ മാഷേ എന്നാണ് ദേവിക വിജയിയെ വിളിച്ചിരുന്നത്. ഇരുവരും തമ്മിൽ മുൻപേ പരിചയം ഉണ്ടായിരുന്നു എങ്കിലും പ്രണയ വിവാഹം അല്ല തങ്ങളുടേതെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.തങ്ങളുടെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ താരം പങ്ക് വെയ്ക്കാറുമുണ്ട്.ഈ വർഷം മാർച്ച്‌ മാസമാണ് ദേവികയ്ക്ക് കുഞ്ഞു ജനിച്ചത്. ഗർഭിണിയായിരുന്നപ്പോഴും വളരെ ആക്റ്റീവ് ആയി വിജയിയോടൊപ്പം യൂട്യൂബിൽ സജീവമായിരുന്നു ദേവിക.ആത്മജ എന്നാണ് കുഞ്ഞിന്റെ പേര്.

ആത്മജ ജനിച്ചിട്ട് ഇപ്പോൾ 6 മാസം കഴിഞ്ഞിരിക്കുന്നു. ആത്മജയുടെ ഹാഫ് വേ ടു ബര്ത്ഡേ കേക്ക് മുറിച് ആഘോഷിച്ചിരിക്കുകയാണ് ഇപ്പോൾ താരങ്ങൾ. വലിയ ഒരു ഫങ്ഷൻ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും വിജയിയുടെ തീരുമാനപ്രകാരമാണ് കേക്ക് മുറിയിൽ ഒതുക്കിയതെന്നാണ് ദേവിക പറയുന്നത്. സോഷ്യൽ മീഡിയയിലെ വളരെ സിമ്പിൾ ആയ കപ്പിൾ കൂടിയാണ് ഇരുവരും.ഇത് ആത്മജയുടെ സെലിബ്രേഷൻ മാത്രമല്ല ആറ് മാസം വിജയകരമായി പൂർത്തീകരിച്ച തങ്ങളുടെ പേരന്റിങ്ങിന്റെ ആഘോഷം കൂടിയാണെന്നാണ് ദേവിക പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ ഒരുപാട് പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. Devikaa Nambiaar And Vijay Maadhhav Son Athmaja Mahadev Half Birthday

Comments are closed.