രാജുവേട്ടന്റെ അല്ലിമോൾക്ക് ഇന്ന് 9-ാം പിറന്നാൾ! ഇത്തവണയും പതിവ് തെറ്റിച്ചില്ല, മകളുടെ പുതിയ ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി പൃഥ്വിയും സുപ്രിയയും | Prithviraj Sukumarans Birthday wish for daughter Alankritha

Prithviraj Sukumarans Birthday wish for daughter Alankritha

Prithviraj Sukumarans Birthday wish for daughter Alankritha : പൃഥ്വിരാജിൻ്റെ മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃതയ്ക്ക് ഇന്ന് ഒൻപതാം പിറന്നാൾ. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് അലംകൃതയുടെ ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും പോസ്റ്റു ചെയ്തിരുന്നത്. മൂന്നു വർഷം ആയപ്പോഴാണ് അലംകൃതയുടെ മുഖം കാണിച്ചുള്ള ഫോട്ടോ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഫോട്ടോകൾ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളുടെ വിശേഷങ്ങളൊക്കെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. മകൾ സ്കൂളിൽ പോകുന്നതും, മകളുടെ പിറന്നാൾ വിശേഷങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ വർഷത്തെ ഓണം മല്ലികയുടെ കൂടെ പൃഥ്വിരാജും, ഇന്ദ്രജിത്തും, പൂർണ്ണിമയും, സുപ്രിയയും, കുട്ടികളൊക്കെയും ഒരുമിച്ച് ആഘോഷിച്ചത്. വർഷങ്ങൾക്ക് മുന്നേയായിരുന്നു അല്ലി മോളുടെ മുഖം പ്രേക്ഷകർ കണ്ടത്.

ഓണനാളിൽ അല്ലി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോയായിരുന്നു പങ്കുവച്ചിരുന്നത്. പൃഥ്വിരാജിൻ്റെ ആരാധകർ മകളുടെ ചിത്രം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സുപ്രിയ മകളുടെ മുഖം കാണാതെയുള്ള നിരവധി ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സുപ്രിയയും പൃഥ്വിരാജും പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. അല്ലിമോൾക്ക് ഹൃദയത്തിൽ തട്ടുന്ന പിറന്നാൾ ആശംസകൾ നേർന്നാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

‘ എൻ്റെ മകൾക്ക് പിറന്നാൾ ആശംസകൾ. ഓരോ പ്രായത്തിലും നിങ്ങൾ ഉണ്ടാക്കുന്ന നല്ല നിമിഷങ്ങൾ. അമ്മയ്ക്കും ദാദയ്ക്കും നീ കുട്ടിയാണെങ്കിലും, ചിലപ്പോൾ നീ നമ്മുടെ മാതാപിതാക്കളാണെന്ന് തോന്നും. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. നീയാണ് ഞങ്ങളുടെ സൂര്യപ്രകാശം’. സുപ്രിയ മകൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പിറന്നാൾ ആശംസകൾ അറിയിച്ചത്. പൃഥ്വിരാജിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പൃഥ്വിവിൻ്റെയും, സുപ്രിയയുടെയും രാജകുമാരിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Comments are closed.