രാഹുൽ ഈശ്വറിനും ദീപക്കും ആൺകുഞ്ഞ്! പാച്ചുവിന് കൂടെ കളിക്കാൻ കുഞ്ഞനിയൻ കൂടി, ആശംസകളുമായി ആരാധകർ.!!
Deepa Rahul Easwar Blessed With Baby Boy
Deepa Rahul Easwar Blessed With Baby Boy
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് രാഹുൽ ഈശ്വറും ദീപയും.ടെലിവിഷൻ അവതാരകരായി സുപരിചിതരായ ഇരുവരും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു വിവാഹിതരായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി ഷോകളിലൂടെ രാഹുലും ദീപയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ചർച്ചകളിലും പ്രഭാഷണങ്ങളിലും എല്ലാം ആഗ്രകണ്യനായ രാഹുൽ ശബരിമലയിലെ തന്ത്രികുടുംബത്തിലെ അംഗം കൂടിയാണ്. ബിഗ്ബോസ് മോഡലിൽ
ഒരുക്കിയ സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന ഷോയുടെ വിന്നർ ആയിരുന്നു രാഹുൽ ഈശ്വർ. മുന്നൊക്കെ സാമുദായിക സംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് അംഗവും ഹിന്ദു പാർലമെന്റ് അംഗവും കൂടിയാണ് അദ്ദേഹം. കൂടാതെ നിരവധി ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൊണ്ടും രാഹുൽ മീഡിയയിൽ സജീവമാകാറുണ്ട്. രാഷ്ട്രീയ ചർച്ചകളിൽ വലതുപക്ഷ നിരീക്ഷകനായും ദിലീപ് ആനുകൂലി ആയും ശബരിമല ആക്ടിവിസ്റ്റ് ആയുമെല്ലാം രാഹുൽ ഈശ്വർ പ്രത്യക്ഷപ്പെടാറുണ്ട്.
ദീപയും ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. അമ്പലങ്ങളിലും മറ്റു സമുദായിക സംഘടനകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രഭാഷകനാണ് രാഹുൽ. ഏത് വിഷയങ്ങളിലും ഉറച്ച നിലപാടുകൾ പറയാൻ മടിയില്ലാത്ത ആളാണ് രാഹുൽ ഈശ്വർ. സംഗീത റിയാലിറ്റി ഷോകളിൽ അവതാരകായായി തിളങ്ങിയ താരമാണ് ദീപ. സോഷ്യൽ മീഡിയയിൽ സജീവമായ ദീപ താൻ രണ്ടാമത് ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 6 വർഷത്തിന് ശേഷമാണു ഇപ്പോൾ രാഹുലിനും ദീപയ്ക്കും
രണ്ടാമതൊരു കുഞ്ഞു പിറന്നിരിക്കുന്നത്. മൂത്ത മകൻ പാച്ചുവിനിപ്പോൾ 6 വയസ്സുണ്ട്. ഈയടുത്ത് താരം തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ചുവന്ന സാരിയിൽ അതി സുന്ദരി ആയാണ് ദീപ എത്തിയത്. ആദ്യത്തെ കുഞ്ഞിനെ ഗർഭിണി ആയപ്പോൾ ഫോട്ടോഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നും ആ ആഗ്രഹം ഇപ്പോൾ സാധിച്ചു എന്നും താരം പറഞ്ഞിരുന്നു. ഇപോഴിതാ തങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ദീപ. നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളുമായ് എത്തിയിരിക്കുന്നത്.
Comments are closed.