നാട്ടുകാർക്ക് മുന്നിൽ ബാലനെ അപമാനിതനാക്കി വേണുവേട്ടൻ! മനംനൊന്ത് ബാലനും ദേവിയും, വേണുവേട്ടൻ്റെ അട പ്പൂരി സഹോദരങ്ങൾ

Santhwanam Today Episode October 27th

Santhwanam Today Episode October 27th

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിൽ ബാലൻ്റെയും കുടുംബത്തിൻ്റെയും കഷ്ടപ്പാടുകളൊക്കെ കുറഞ്ഞു വരികയാണ്. എന്നാൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ ചരക്കുകൾ കടം വാങ്ങിയിരുന്ന വേണുവേട്ടൻ സാന്ത്വനംവീട്ടിൽ വന്ന് പണം തിരികെ തരാൻ പറയുകയും, ബാലനെ എല്ലാവരുടെയും മുന്നിലിട്ട് അപമാനിക്കുകയും ചെയ്ത് പോവുന്നതായിരുന്നു. വേണുവേട്ടൻ ബാലേട്ടനെ

അപമാനിച്ചതിൽ വളരെ വിഷമത്തിൽ ആയിരുന്നു എല്ലാവരും. ബാലൻ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. പിറകെ തന്നെ ദേവിയും പോയി. എൻ്റെ അനിയന്മാരുടെയും അനിയത്തിമാരുടെയും മുന്നിൽ വച്ച് അയാൾ എന്നെ എന്തിനാണ് ഇങ്ങനെ അപമാനിച്ചത്, തുടങ്ങി ദേവിയോടും പലതും പറഞ്ഞ് സങ്കടപ്പെട്ട് കരയുകയായിരുന്നു. അപ്പോഴാണ് ഹരിയും ശിവനും അപ്പുവും അഞ്ജുവും കൂടി ബാലേട്ടനെ അപമാനിച്ച കാര്യങ്ങളെ കുറിച്ച് പലതും പറയുകയായിരുന്നു. ഇതിന് ഒരു പരിഹാരമായി നമ്മൾ അയാളുടെ പണം തിരികെ നൽകുകയാണ് വേണ്ടത്. എങ്ങനെ നൽകുമെന്നാണ് ഹരിയും ശിവനും ആലോചിക്കുന്നത്. പണം എങ്ങനെയുണ്ടാക്കുമെന്നതോർത്ത് നിങ്ങൾ വിഷമിക്കേണ്ടെന്നും,

ഞങ്ങൾ നമ്മുടെ സ്വർണ്ണം തരാമെന്നും, അത് വിറ്റ് അയാളുടെ പണം അയാൾക്ക് പെട്ടെന്ന് തന്നെ തിരികെ കൊടുക്കണമെന്നാണ് അപ്പുവും അഞ്ജുവും പറയുന്നത്. ഇത് കേട്ടപ്പോൾ ശിവനും ഹരിയും വിഷമമുണ്ടായെങ്കിലും, അയാളുടെ പണം നൽകാൻ വേറെ വഴിയില്ലാത്തതിനാൽ അവരും സമ്മതിക്കുകയായിരുന്നു. ബാലേട്ടനും ഏടത്തിയും ഇതറിയാൻ പാടില്ലെന്നും, അറിഞ്ഞാൽ ഇതിന് സമ്മതിക്കില്ലെന്നും പറയുകയാണ് ഇവർ. അപ്പോൾ റൂമിലിരുന്ന് ബാലൻ വലിയ വിഷമത്തിൽ പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പൈസ മേടിച്ച് മുങ്ങി നടക്കുന്നവനാണെന്ന് എന്നെക്കുറിച്ച് എല്ലാവരുടെയും മുന്നിൽ വച്ച് അയാൾ പറഞ്ഞത് എനിക്ക് സഹിക്കാൻ പറ്റുന്നില്ലടോ ദേവീ

എന്ന് പറഞ്ഞ് കരയുകയായിരുന്നു ബാലൻ. അപ്പോൾ ദേവി എൻ്റെ കൈയിലുള്ള സ്വർണ്ണം തരാമെന്ന് പറയുകയാണ്. അത് വേണ്ടെന്നും എങ്ങനെയെങ്കിലും ഞാൻ പണം സംഘടിപ്പിക്കാൻ കഴിയുമോയെന്ന് നോക്കട്ടെ എന്നു പറയുകയാണ് ബാലൻ. ദേവിയ്ക്ക് ബാലൻ്റെ വിഷമം കണ്ട് സഹിക്കാൻ കഴിയാത്തതിനാൽ ദേവിയും ബാലനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അപ്പോഴേക്കും അഞ്ജുവും അപ്പു റൂമിൽ പോയി കൈയിലുള്ള സ്വർണ്ണമൊക്കെ എടുത്ത് ഹരിയ്ക്കും ശിവനും നൽകുകയായിരുന്നു. അങ്ങനെ രണ്ടു പേരും സ്വർണ്ണം ആ പണം വേണുവേട്ടന് നൽകിയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങുകയാണ്. അങ്ങനെ ബാലേട്ടൻ്റെ കടം വീട്ടാൻ വേണ്ടി അപ്പുവും അഞ്ജുവും ഒത്തുചേർന്ന് നല്ലൊരു കാര്യം ചെയ്യുകയാണ്.അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Comments are closed.