രുചികരമായ അവിയൽ എളുപ്പം ഉണ്ടാക്കാം; പ്രഷർ കുക്കറിൽ ഇങ്ങനെ ചെയൂ; ഞൊടിയിടയിൽ വിഭവം തയ്യാർ..!! | Pressure Cooker Aviyal Recipe
Pressure Cooker Aviyal Recipe : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ സദ്യ തയ്യാറാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എല്ലാവിധ പച്ചക്കറികളും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ അവിയൽ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണങ്ങൾ പലതാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എല്ലാ നിറത്തിലും രുചിയിലുമുള്ള പച്ചക്കറികളാണ് അവിയൽ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിന്റെ പല ഇടങ്ങളിലും പല രീതികളിലാണ് അവിയൽ തയ്യാറാക്കുന്നത്. ഓരോരുത്തർക്കും ഇഷ്ടാനുസരണം പച്ചക്കറികൾ തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണ് അവിയൽ. […]