ഞങ്ങളുടെ ഓണമിങ്ങനെ! അമ്മയ്‌ക്കൊപ്പം പൂക്കളമിട്ടും ഊഞ്ഞാലാടിയും അഹാനയും അനിയത്തിമാരും! ഓണക്കോടിയിൽ അതിസുന്ദരികളായി അമ്മയും മക്കളും | Ahaana Krishna Family Onam traditional Photos

Ahaana Krishna Family Onam traditional Photos

തിരുവോണ നാളിൽ അമ്മക്കിളിക്കൊപ്പം നാലു കുഞ്ഞിക്കിളികളുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗവാമു കയാണ്. അമ്മ കസവു സാരിയാണെങ്കിൽ മക്കൾ നാൽവരും കസവു പാവാടയും ബ്ലൗസും . വെള്ളയും റോസും പൂമായ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലിൽ ഇരുന്ന് ഫോട്ടൊയ്ക്ക് പോസ് ചെയ്യുന്ന നടി അഹാന കൃഷ്ണയും അമ്മയും സഹോദരിമാരുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഹാനയുടെ അമ്മ സിന്ധു ആവട്ടെ സഹോദരിമാരായ ഇഷാനിയവാട്ടെ ദിയ ആവട്ടെ ഹൻസികയവട്ടെ നാലു പേരും ഒരേ പോലെ സുന്ദരിമാർ . അഹാന പങ്കുവെച്ച ചിത്രത്തിനു ചുവട്ടിൽ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.”വേർ ഈസ് ദി കിംഗ്” എന്ന് അച്ഛൻ കൃഷ്ണ കുമാറിനെ രസകരമായി അന്വേഷിക്കുന്നുണ്ട്. എന്തു തന്നെയായാലും ഈ ഓണം കളറാക്കാൻ സോഷ്യൽ മീഡിയയിൽ ഇവർ മതി. ഇടക്കിടെ പുറത്തു വരുന്ന വൈറൽ ഫോട്ടോ ഷൂട്ട് കൊണ്ട് അഹാന പ്രേക്ഷകർകിടയിൽ സുപരിചിതയാണ്.

2014 ലെ ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെ നായികയായി അഹാന മലയാളത്തിൽ എത്തുത്. ലൂക്ക എന്ന ചിത്രത്തിൽ അതിശക്തമായ വേഷം അവതരിപ്പിച്ചുകൊണ്ട് യുവ നായികമാരുടെ ലിസ്റ്റിൽ ഇടം പിടിച്ചു. തുടർന്ന് പതിനെട്ടാം പടി, പിടികിട്ടാപുള്ളി , ഞണ്ടുകളുടെ നാട്ടിലൊരിടവേള , അടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ അടിയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രം. അഹാനയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് 2 മില്ല്യൺ ആളുകളാണ്.

ഫൺ കോണ്ടന്റുകളും ഡാൻസ് വീഡിയോ കളും അപ് ലോഡ് ചെയ്യുന്ന യൂട്യൂബ് ചാനലുമുണ്ട്. നിരവധി ആരാധകരാണ് അഹാനക്കും കുടുംബത്തിനുമുള്ളത്. കുടുംബം മുഴുവൻ വിശേഷാൽ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ എത്തുന്നത്. പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്ന ഒന്നാണ്. ഇത്തവണത്തെ ഫോട്ടോ , അമ്മക്കിളിയായി സുന്ധുവും കുഞ്ഞിക്കിളികളായി അഹാനയും സഹോദരിമാരുമുള്ളതാണ്. ആരാധകർ ഏറെയുള്ള ഈ കുടുംബമാണിപ്പോൾ വൈറലാകുന്നത്.

Comments are closed.