‘തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ മകനും സിനിമയിലേക്ക്’, സംവിധാനരംഗത്തേക്ക് ചുവടുവെച്ച് മകൻ ജെയ്‌സൺ , ആരാധകർ കേൾക്കാൻ ആഗ്രഹിച്ച സന്തോഷവാർത്ത | Tamil Actor Vijay Son Happy News Viral

Tamil Actor Vijay Son Happy News Viral

Tamil Actor Vijay Son Happy News Viral : ആരാധകരുടെ സ്വന്തം ഇളയ ദളപതി വിജയുയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും താരത്തിന് ആരാധക ലക്ഷങ്ങൾ തന്നെ ഉണ്ട്. ഒരു മലയാളം ചിത്രത്തിൽ പോലും അഭിനയിക്കാതെയും ഇത്രയധികം ആരാധകരെ കേരളത്തിൽ നിന്നും സ്വന്തമാക്കിയ ഒരേ ഒരു താരമാണ് വിജയ്.

വിജയ് ചിത്രങ്ങൾ റിലീസ് ആകുമ്പോൾ തമിഴ് നാടിനു സമ്മാനമായി ഫാൻസിന്റെ ആഘോഷ പ്രകടനങ്ങളും മറ്റും കേരളത്തിലും നടക്കാറുണ്ട്. ആരെയും ആകർഷിക്കുന്ന ഡാൻസും അഭിനയവും മാസ്സ് ഡയലോഗ് ഡെലിവറിയും എല്ലാം താരത്തിന്റെ പോസിറ്റീവുകൾ ആണ്. അതേ സമയം ഒരു സിനിമ കുടുംബത്തിൽ തന്നെയാണ് വിജയ് ജനിച്ചതും. നിർമ്മാതാവായ എസ് എ ചന്ദ്ര ശേഖറിന്റെയും ശോഭ ചന്ദ്ര ശേഖറിന്റെയും ഏക മകനാണ് വിജയ്. ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന വിജയ് ഇന്ന് രജനികാന്തിനു ശേഷം ഏറ്റവും ജനപ്രീതിയുള്ള നടനാണ്.

ഇപോഴിതാ വിജയുയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു താരോദയം. അത് മാറ്റാരുടേതുമ്മല്ല വിജയുയുടെ മകൻ ജെയ്‌സൺ. ഒരു സിനിമയിൽ വിജയിയോടൊപ്പം ഗാനരംഗത്തിൽ താരപുത്രൻ പ്രത്യക്ഷപ്പെട്ടിരുന്നു. വേട്ടയ്ക്കാരൻ എന്ന ചിത്രത്തിലെ നാൻ അടിച്ചാൽ താങ്ക് മാട്ടെൻ നാല് മാസം തൂങ്ക മാട്ടേൻ എന്ന സൂപ്പർ ഹിറ്റ്‌ സോങ്ങിനാണ് താരപുത്രൻ ചുവടു വെച്ചത്. അന്ന് മുതലേ താരപുത്രന്റെ സിനിമ പ്രവേശനം ആരാധകർക്കിടയിൽ ചർച്ച ആയിരുന്നു. എന്നാൽ എല്ലാരും പ്രതീക്ഷിച്ച പോലെ നായകനയിട്ടല്ല സംവിധായകനായിട്ടാണ് താരപുത്രന്റെ സിനിമ പ്രവേശനം. തമിഴ് നാട്ടിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ

കമ്പനിയായ ലൈക്ക പ്രൊഡക്ഷൻ ആണ് ജെയ്സൺ സഞ്ജയിയുമായി പുതിയ ചിത്രത്തിന്റെ കരാർ ഒപ്പ് വെച്ച ചിത്രം തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റെർ പേജിലൂടെ പങ്ക് വെച്ചത്. മലയാളം സംവിധായകൻ അൽഫോൻസ് പുത്രൻ അടക്കം നിരവധി സംവിധായകർ ജയ്സനെ നായകനാക്കി ചിത്രം നിർമിക്കാൻ വിജയിയെ സമീപിച്ചിരുന്നു എന്നാൽ തീരുമാനം അവന്റേതാണ് എന്നാണ് വിജയി പ്രഖ്യാപിച്ചത്. ഒടുവിലിതാ തന്റെ തീരുമാനം പ്രവർത്തികമാക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ടോറന്റോ ഫിലിം സ്കൂളിൽ നിന്ന് 2020 ൽ ഫിലിം പ്രൊഡക്ഷൻസ് ഡിപ്ലോമ പൂർത്തിയാക്കിയ ജെയ്സൺ പിന്നീട് ലണ്ടണിൽ തിരക്കഥ രചനയിൽ ബിരുദവും നേടി. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ മകൻ സംവിധായകനായി എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകരും. Tamil Actor Vijay Son Happy News Viral

Comments are closed.