നടി കാര്‍ത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്റെ മുഖം മറച്ച ചിത്രങ്ങളുമായി താരകുടുംബം

Actress Karthika Engagement Photo Viral

മലയാളത്തിലെ പഴയ നടിമാരിൽ ഇന്നും നിറഞ്ഞു സ്ക്രീനുകളിൽ വരുന്നവർ വളരെ കുറവാണ്. ഇന്നും സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് അംബിക. അംബികയെ എല്ലാ മലയാളികൾക്കും പരിചിതമാണ്. എന്നാൽ അംബികയോടൊപ്പം തന്നെ മലയാള സിനിമയിൽ വന്ന താരമാണ് അംബികയുടെ അനുജത്തിയായ രാധ. മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിൽ പ്രധാന നായിക തന്നെയായിരുന്നു രാധ. കമലഹാസൻ്റെ നായികയായി പോലും താരം അഭിനയിച്ചിരുന്നു.

1991-ൽ വിവാഹിതയായ ശേഷം താരം സിനിമകളിൽ നിന്ന് വിട്ട് നിന്നിരുന്നു. കാർത്തിക, തുളസി, വിഘ്നേഷ് എന്നീ മൂന്നു മക്കളാണ് താരത്തിനുള്ളത്. രണ്ടു പെൺമക്കളും ബിഗ്സ്‌ക്രീനിൽ താരങ്ങളായി തിളങ്ങി നിൽക്കുകയാണ്. ‘കോ ‘ എന്ന ചിത്രത്തിൽ ജീവയുടെ നായികയായി കാർത്തിക നായർ അഭിനയിച്ചതോടെ താരത്തിന് കരിയറിൽ നല്ലൊരു സ്ഥാനം ഉണ്ടാക്കാൻ കഴിയുകയും ചെയ്തു. പിന്നീട് വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. എന്നാൽ ഇപ്പോൾ താരത്തിൻ്റെ ഒരു വിശേഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം എൻഗേജ്മെൻ്റ് റിങ്ങിൻ്റെ ഫോട്ടോ കാർത്തിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ്

താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പ്രേക്ഷകർ അറിഞ്ഞത്. വരൻ്റെ ചിത്രമോ, മറ്റ് വിവരങ്ങളോ താരം പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ താരത്തിൻ്റെ അമ്മ പ്രിയ താരം രാധ നായർ പങ്കുവെച്ചിരിക്കുന്ന മകളുടെ എൻഗേജ്മെൻ്റ് ഫോട്ടോയാണ് വൈറലായി മാറുന്നത്. മകളുടെ മോതിരം മാറ്റത്തിൻ്റെ ഫോട്ടോയ്ക്ക് താഴെ താരം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ‘ഒരു പുതിയ കുടുംബത്തിലേക്ക് ഞങ്ങളുടെ മകളെ നൽകുന്നതിൽ ഞങ്ങളുടെ അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാൻ കഴിയില്ല.

ഈ മനോഹരമായ കുടുംബത്തെ നിനക്ക് വേണ്ടി തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. രണ്ടു കുടുംബങ്ങൾ ഒന്നിക്കുന്നതാണ് വിവാഹമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ എൻ്റെ മനസിൽ പലതരം വികാരങ്ങളാണ് ഉള്ളത്. എനിക്ക് ഏറ്റവും വലിയ വൈബ്രേഷൻ നിങ്ങളുടെ സ്നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയും ആഗ്രഹിക്കുന്ന ഏറ്റവും നല്ല മകളാണ് കാർത്തു നീ. രണ്ടു കുടുംബങ്ങൾക്കുമുള്ള ഏറ്റവും വലിയ സമ്മാനവും. നീ എനിക്ക് നൽകിയ ഈ ഒരു അനുഭവത്തിന് നന്ദി’ ഇങ്ങനെയാണ് രാധാ നായർ കുറിച്ചത്. നിരവധി താരങ്ങളാണ് കാർത്തിക നായർക്ക് വിവാഹാശംസകളുമായി എത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Radha (@radhanair_r)

Comments are closed.