ഈ ബാലന്റെ മനസിന്റെ വലിപ്പം കാണാതെ പോകാനാകില്ല, ‘മോനെ ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ’എന്ന് ആരാധകർ

A Boy Emotional Activities Goes Viral

A Boy Emotional Activities Goes Viral

വെറുപ്പും വിദ്വേഷവും നിറയുന്ന ഇന്നത്തെ കാലത്ത് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും വാര്‍ത്തകള്‍ നമുക്കേറെ പ്രിയപെട്ടതാണ് അത്തരത്തിലെ ഒരു വാർത്തയും വീഡിയോയും ആണ് ഇന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ളത്. നമുക്ക് ചുറ്റും പലതരത്തിലുള്ള ആളുകളുണ്ട്. സ്വന്തം കാര്യം നോക്കി ഓടുന്ന ഇടയ്ക്ക് പലരും നമ്മളെ ഒന്ന് ശ്രദ്ധിക്കുക

നമുക്ക് വേണ്ടി ഒരു സഹായം ചെയ്യുകയോ ചെയ്യണം എന്നു പോലുമില്ല. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വലിയ വലിയ സ്കൂളുകളിൽ ഒന്നും പഠിച്ചിട്ടില്ലെങ്കിലും തന്റെ കടമയും പ്രവർത്തിയും കൃത്യമായി പാലിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. വലിയ വിദ്യാഭ്യാസവും അച്ചടക്കവും ഒക്കെള്ള നമ്മളിൽ പലരും ഒരു സ്ഥാപനത്തിലേക്ക് ഒരു വീട്ടിലേക്കോ ഒക്കെ കയറി ചെല്ലുമ്പോൾ എത്ര ആ ലക്ഷ്യമായാണ് ചെരുപ്പുകൾ അഴിച്ചിടാറുള്ളത്.

പലപ്പോഴും അത് അടിക്കി ഇടണമെന്ന് പോലും നമ്മളിൽ പലർക്കും തോന്നാറില്ല.  എന്നാൽ അലസമായി പരത്തിയിട്ട ചെരുപ്പുകള്‍  കൂട്ടി ജോഡിയൊപ്പിച്ച് അടുക്കി വെക്കുന്നതാണ് കുട്ടിയുടെ ചിത്രങ്ങളാണ് വീഡിയോയിൽ ഉള്ളത്. തനിക്കു ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ് കുട്ടി.  ഇതുകൊണ്ട് തനിക്കൊരു ഗുണവും ഇല്ലെങ്കിലും തന്റെ ജോലി ഏറ്റവും കൃത്യമായി ചെയ്യാനാണ് ആ കുട്ടി ശ്രമിക്കുന്നത്. ഒരു നന്ദി വാക്ക് പോലും ആരും പറയണമെന്നില്ല. പക്ഷേ അതൊന്നും കാര്യമാക്കാതെ തനിക്കൊരു ഗുണവും ഇല്ലെങ്കിലും

തന്റെ ജോലി അവൻ കൃത്യമായി ചെയ്തു തീർക്കുന്നുണ്ട്. വീഡിയോ കണ്ട നിരവധി ആളുകളാണ്  സോഷ്യൽ മീഡിയ വഴി വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. നിരവധി ആളുകൾ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നതിനെ ഓർത്ത് നമുക്ക് സന്തോഷിക്കാം എന്നാണ് പലരും തങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി കുറിച്ചിട്ടുള്ളത്. നമുക്ക് ചുറ്റും നടക്കുന്ന ഒരുപാട് വീഡിയോകളിൽ നമ്മുടെ ഉള്ളിൽ പെട്ടെന്ന് ഒന്നോ രണ്ടോ വീഡിയോ കാണുകയുള്ളൂ അതിൽ ഒന്നാണ് ഈ വീഡിയോയും. ഇതിലെ കുട്ടിത്താരവും. എന്തായാലും ഇനി വരുന്ന നാളുകളിൽ എങ്കിലും ഇവനെപ്പോലെ മറ്റുള്ളവരുടെ കയ്യിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ നല്ലൊരു മനുഷ്യനായി മാറാൻ നമുക്കും സാധിക്കട്ടെ.

Comments are closed.