നട്ടെല്ലിനു നടത്തിയ ആദ്യ ശസ്ത്രക്രിയ പരാജയപ്പെട്ടു, ആരോ​ഗ്യം വളരെ മോശമാണ്! തുറന്നുപറഞ്ഞ് നടി കല്യാണി | Actress Kalyani about her health Status after Spine Surgery

Actress Kalyani about her health Status after Spine Surgery

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് കല്യാണി. മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിലെ തേന്മൊഴി എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ കല്യാണിയെ മലയാളി പ്രേക്ഷകർക്ക് അത്രവേഗം മറക്കാനാവില്ലെന്ന് പറയുന്നതാവും സത്യം.അഭിനയത്തിൽ എത്ര സജീവം അല്ലെങ്കിലും കല്യാണി സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.

തന്റെ ജീവിതത്തിലെ അവസ്ഥകളോടും ശാരീരിക അവസ്ഥകളോടു പൊരുതി മുന്നോട്ടുപോകുന്ന കല്യാണി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏഴു വർഷം മുൻപു നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടുവെന്നും വീണ്ടും മറ്റൊരു മേജർ സർജറിയ്ക്ക് ഒരുങ്ങുകയാണെന്നുമാണ് കല്യാണി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താരം ആരാധകരെ അറിയിക്കുന്നത്. കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും തളർന്നിരിക്കുകയാണ് താൻ എന്നും തന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും

പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോൾ താനെന്നുമാണ് കല്യാണി പറയുന്നത്.2016ൽ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു, പിന്നീട് കുറച്ചു നാളുകൾക്കു ശേഷമാണ് മകൾ നവ്യയെ പ്രസവിച്ചത്. കുറച്ചുനാളുകൾ കുഴപ്പമില്ലായിരുന്നുവെങ്കിലും കഴിഞ്ഞ 6 മാസമായി വീണ്ടും തന്റെ അവസ്ഥ മോശമായി മാറുകയായിരുന്നു.പീന്നീട് ഒരു അസ്ഥിരോഗ വിദഗ്ധനെ സമീപിച്ചപ്പോഴാണ് തന്റെ മുൻ ശസ്ത്രക്രിയ വിജയകരമായിരുന്നില്ലെന്നും

ഒരിക്കൽ കൂടി ശസ്ത്രക്രിയ വേണ്ടി വരുമെന്നും താരം തന്നെ പോസ്റ്റിൽ പറയുന്നുണ്ട്. ഒപ്പം ഇത്തവണ തന്റെ റിക്കവറിയ്ക്ക് കാലതാമസമെടുക്കുമെന്നും എന്നിരുന്നാലും തന്നെ ചികിത്സിച്ച ഡോക്ടർമാരോട് നന്ദി പറയുന്നുവെന്നും കല്യാണി പറയുന്നു. തന്റെ കൈ മുറുകെ പിടിച്ച് കൂടെ നിന്ന രോഹിത്, തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പരിചരണം തന്റെ മകൾ തന്നോട് കാണിക്കുന്ന സഹാനുഭൂതിയും അനുകമ്പയുമാണെന്നും, കൂടെ നിന്ന കുടുംബത്തിന് നന്ദി പറയുന്നു എന്നും താരം പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നുണ്ട്. Actress Kalyani about her health Status after Spine Surgery

Comments are closed.