‘പഴയ അക്കോസേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍; ‘യോദ്ധാ 2’ കാത്തിരിക്കാമോ എന്ന് ആരാധകര്‍

Mohanlals shares new pic with Monk Boy

Mohanlals shares new pic with Monk Boy

സൂപ്പർസ്റ്റാർ മോഹൻലാലിൻ്റെ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമകളിലൊന്നാണ് യോദ്ധാ. സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രം 1992-ലാണ് പുറത്തിറങ്ങിയത്. നേപ്പാൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, ഉർവശി, മധുബാല, സിദ്ധാർത്ഥ്ലാമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. നേപ്പാൾ കുട്ടിയായി എത്തിയ ലാമ സന്യാസി ബാലനായി സിനിമയിൽ അവതരിപ്പിച്ചത്.

റിംപോച്ചെ എന്ന ബാലനെ ഉണ്ണിക്കുട്ടൻ എന്നാണ് മോഹൻലാൽ വിളിക്കുന്നത്. മോഹൻലാലിനെ അശോകേട്ടൻ എന്ന് വിളിക്കാൻ പറ്റാത്തതിനാൽ ഉണ്ണിക്കുട്ടൻ അക്കോസേട്ടൻ എന്നും വിളിച്ചു. ഉണ്ണിക്കുട്ടനും അക്കോസേട്ടൻ്റെയും കോംബോ വളരെ രസകരമായാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. അതിനാൽ തന്നെ ഇന്നും യോദ്ധാ ചിത്രം ടിവിയിൽ വന്നു കഴിഞ്ഞാൽ ആസ്വദിച്ച് കാണാത്ത പ്രേക്ഷകർ ഇല്ലെന്ന് തന്നെ പറയാം. പഴയ ഉണ്ണിക്കുട്ടൻ വളർന്നതിനു ശേഷമുള്ള ചിത്രം 2015-ൽ മോഹൻലാൽ പങ്കുവച്ചിരുന്നു.

അപ്പോൾ സിദ്ധാർത്ഥ് ലാമ ലാലേട്ടനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ ഇനിയും ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് സിദ്ധാർത്ഥ് ലാമയുടെയും മോഹൻലാലിൻ്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ‘പഴയ അശോകേട്ടനും, പുതിയ ഉണ്ണിക്കുട്ടനും’ എന്ന ക്യാപ്ഷനിൽ മോഹൻലാലിൻ്റെ കൂടെ നേപ്പാളിൽ എത്തിയപ്പോൾ കണ്ടുമുട്ടിയ സന്യാസി ബാലനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിൻ്റെ ഉറ്റസുഹൃത്തായ സമീർ ഹംസയാണ് ചിത്രം എടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകർ അക്കോസേട്ടനെയും ഉണ്ണിക്കുട്ടനെയും സ്വീകരിക്കുകയും ചെയ്തു. മോഹൻലാലിൻ്റെ പോസ്റ്റിന് താഴെ നിരവധി കമൻറുകളാണ് വരുന്നത്. അശോകേട്ടൻ അല്ലെന്നും, പുതിയ ഉണ്ണിട്ടനും പഴയ അക്കോസേട്ടൻ എന്ന ക്യാപ്ഷനാണ് വേണ്ടതെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ ഉണ്ണിക്കുട്ടൻ അമ്പട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഉണ്ണിക്കുട്ടൻ്റെ അക്കോസേട്ടൻ, അമ്പട്ടൻ വിളിയാണ് പ്രേക്ഷകർ കമൻ്റിൽ എടുത്തു പറയുന്നത്. എന്നാൽ ചിലർ ഇത് കാണുമ്പോൾ യോദ്ധയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.

Comments are closed.