ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് അപാച്ചെ ബൈക്ക്! 247000 രൂപയുടെ സ്നേഹ സമ്മാനവുമായി ടിവിഎസ് ചെയര്‍മാന്‍

TVS Group Chairman Gifted TVS Apache Bike to Guruvayur Temple

TVS Group Chairman Gifted TVS Apache Bike to Guruvayur Temple

തെക്കേ ഇന്ത്യയിൽ ആരാധിക്കപ്പെടുന്ന മഹാവിഷ്ണുവിൻ്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. തൃശൂർ ജില്ലയിലെ പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയും ഗുരുവായുരപ്പനാണ്. എന്നാൽ ഭക്തജനങ്ങളുടെ വിശ്വാസമനുസരിച്ച് ശ്രീകൃഷ്ണനാണ് ഗുരുവായുരപ്പൻ. ഭക്തരുടെ വിശ്വാസമനുസരിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്

കുംഭമാസത്തിലെ പൂയം നക്ഷത്രത്തിൽ തുടങ്ങി പത്ത് ദിവസമാണ് കൊണ്ടാടുന്നത്. ഏകാദശിനാളിലും, വിഷു, തിരുവോണം, കൃഷ്ണൻ്റെ ജന്മദിനമായ അഷ്ടമിരോഹിണി നാൾ തുടങ്ങിയ ദിവസങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. ഇത്തരം ദിവസങ്ങളിലോ അല്ലെങ്കിൽ മറ്റ് വിശേഷ ദിവസങ്ങളിലോ വഴിപാടായി ഗുരുവായുരപ്പന് ഭക്തർ കാണിക്കയായി പലതും സമർപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഭക്തൻ ഗുരുവായുരപ്പന് വഴിപാടായി സമർപ്പിച്ചിരിക്കുന്നത് ടിവിഎസിൻ്റെ അപ്പാച്ചെ ബൈക്കാണ്.

247000 രൂപ വിലവരുന്ന ഈ ബൈക്ക് പൂജ കഴിഞ്ഞ ശേഷം ടിവിഎസ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ രാധാകൃഷ്ണൻ ദേവസ്വത്തിന് സമർപ്പിച്ചു. ക്ഷേത്രത്തിൻ്റെ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായ പി.മനോജ് കുമാറാണ് ഏറ്റുവാങ്ങിയത്. ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലായിരുന്നു ചടങ്ങ് നടന്നത്. സ്റ്റോഴ്സ് ആൻറ് പർച്ചേഴ്സ് ഡിഎഎം രാധ, ക്ഷേത്രം മാനേജർമാരായ സുശീല, സി.സുരേഷ്, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ ഈ വഴിപാട് സമർപ്പണത്തിൽ സന്നിഹിതരായിരുന്നു.

ഗുരുവായുരപ്പന് വിദേശത്ത് നിന്നും സ്വദേശത്തു നിന്നും നിരവധി വഴിപാടുകൾ നടത്താറുണ്ട്. ഈ കഴിഞ്ഞ അഷ്ടമിരോഹിണി നാളിലായിരുന്നു ഗുരുവായൂരപ്പന് കാണിക്കയായി 38 പവൻ തൂക്കമുള്ള സ്വർണ്ണ കിരീടം കോയമ്പത്തൂർ സ്വദേശി രാജേഷ് നൽകിയത്. ഇതിന് മുൻപ് രാജകൃഷ്ണൻ കൃഷ്ണനാട്ടത്തിൻ്റെ വിശ്വരൂപമുള്ള കിരീടം വഴിപാടായി നൽകിയിരുന്നു. രണ്ടു വർഷം മുൻപ് പ്രവാസി വ്യവസായിയായ രവിപിള്ള ഒറ്റമരതക കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടമാണ് സമർപ്പിച്ചത്.

Comments are closed.