To Make Natural Air cooler : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും പരാജയമാവുകയാണ് മിക്കപ്പോഴും സംഭവിക്കാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗോതമ്പ് പൊടി കുറച്ചു
ദിവസത്തേക്ക് ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി ഒരുകുടം വെളുത്തുള്ളി കൂടി ഗോതമ്പുപൊടിയിൽ ഇട്ട് അടച്ചു സൂക്ഷിച്ചാൽ മതിയാകും. ഇതേ രീതിയിൽ അരിപ്പൊടി പോലുള്ളവ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി അല്പം ഉപ്പ് കൂടി പൊടികളോടൊപ്പം ചേർത്ത് കൊടുത്താൽ മതി. ഒരുപാട് അളവിൽ സവാള വാങ്ങി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടായി
പോകാറുണ്ട്. അത് ഒഴിവാക്കാനായി സവാള വാങ്ങുമ്പോൾ തന്നെ അതിന്റെ തണ്ടിന്റെ ഭാഗത്തായി അല്പം വൈറ്റ് വിനഗർ തടവി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ സവാള കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കുകയും അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് ഒഴിവാക്കുകയും ചെയ്യാം. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നെയിൽ കട്ടറിന്റെ മൂർച്ച പെട്ടെന്ന് പോകാറുണ്ട്. അതിന്റെ മൂർച്ച കൂട്ടാനായി ഉപയോഗിച്ച് തീർന്ന ടേബിലറ്റിന്റെ സ്റ്റീൽ റാപ്പർ വീട്ടിലുണ്ടെങ്കിൽ അതിലൊന്ന് കട്ട് ചെയ്ത് എടുത്താൽ മാത്രം മതി. ദിനംപ്രതി ചൂട് കൂടി വരുന്ന സാഹചര്യത്തിൽ
മുറികളിൽ കിടക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ മുറി തണുപ്പിക്കാനായി ഒരു മൺകുടം എടുത്ത് അതിൽ നിറയെ വെള്ളം നിറയ്ക്കുക. ഈയൊരു വെള്ളം ഫ്രീസറിൽ വച്ച് തണുപ്പിച്ച ശേഷം കിടക്കുന്നതിന് കുറച്ചു മുൻപായി ബെഡ്റൂമിൽ ഒരു ട്രെയിൽ വെള്ളം നിറച്ച ശേഷം അതിൽ ഇറക്കി വയ്ക്കുക. അത് ഫാനിനു ചുവട്ടിലായി വയ്ക്കുകയാണെങ്കിൽ നല്ല രീതിയിൽ റൂമിലെങ്ങും തണുപ്പ് ലഭിക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. To Make Natural Air cooler Credit : Resmees Curry World
To Make Natural Air cooler
This room cooling idea combines energy efficiency with natural airflow to create a comfortable indoor environment. It utilizes a combination of ceiling fans, cross-ventilation, and a DIY evaporative cooler made from a simple bucket, ice, and a small fan. The fan blows air over the ice, releasing cool vapor into the room, while windows are strategically opened to promote air circulation. Reflective window films and blackout curtains help block out sunlight, reducing heat buildup during the day. Additionally, indoor plants like aloe vera and peace lilies not only purify the air but also naturally cool the space through transpiration. This eco-friendly setup is affordable, easy to implement, and ideal for hot climates without heavy reliance on air conditioners. By maximizing airflow and using passive cooling techniques, it offers a sustainable way to maintain a pleasant room temperature, even during peak summer months.