Tasty Raw Mango Ulli Recipe : പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് പലരീതിയിലുള്ള കറികൾ നമ്മുടെ വീടുകളിലെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. കൂടാതെ പച്ചമാങ്ങ അച്ചാറിട്ട് സൂക്ഷിക്കുന്ന രീതിയും കാലങ്ങളായി നിലനിൽക്കുന്നുണ്ട്. മാങ്ങാ കറികളിൽ തന്നെ അങ്കമാലി സ്റ്റൈൽ മാങ്ങാ കറി ആയിരിക്കും കൂടുതൽ പേരും ട്രൈ ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചോറിനോടൊപ്പം കൂട്ടി കഴിക്കാവുന്ന
രുചികരമായ ഒരു പച്ചമാങ്ങ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പച്ചമാങ്ങ എടുത്ത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. സാധാരണ അച്ചാറിന് മാങ്ങ മുറിക്കുന്ന രീതിയിലാണ് മാങ്ങ കഷ്ണങ്ങൾ മുറിച്ചെടുക്കേണ്ടത്. അത് ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കുക.
ശേഷം വിഭവത്തിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ കൂടി തയ്യാറാക്കി വയ്ക്കാം. ഒരു പിടി അളവിൽ ചെറിയ ഉള്ളി, ഒരു പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ഇത്രയും ചേരുവകളാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ മൺചട്ടി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിന് ശേഷം ചെറിയ ഉള്ളി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത്
നല്ലതുപോലെ അടച്ചുവെച്ച് വേവിക്കണം. ഉള്ളി നല്ലതുപോലെ വഴണ്ട് വന്നു കഴിയുമ്പോൾ ഉപ്പിട്ട് വച്ച മാങ്ങാ കഷ്ണങ്ങൾ അതോടൊപ്പം ചേർത്ത് ഒരു മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കാം. ഈയൊരു സമയം കൊണ്ട് ഒരു അരപ്പ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു കപ്പ് അളവിൽ തേങ്ങ, രണ്ട് ചെറിയ പച്ചമാങ്ങ കഷണങ്ങൾ, കറിവേപ്പില, പച്ചമുളക് എന്നിവ മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ശേഷം ഈയൊരു അരപ്പു കൂടി തയ്യാറാക്കി വെച്ച മാങ്ങയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അൽപനേരം കൂടി അടച്ചുവെച്ച് വേവിക്കാം. ഈയൊരു തോരൻ നേരിട്ടോ അതല്ലെങ്കിൽ അല്പം കട്ട തൈരിനോടൊപ്പം മിക്സ് ചെയ്തോ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Raw Mango Ulli Recipe Credit : BeQuick Recipes
Tasty Raw Mango Ulli (Shallot) Pickle—a tangy, spicy South Indian-style accompaniment:
Ingredients:
- Raw mangoes: 2 medium-sized (firm, sour variety)
- Small onions / shallots (ulli): 200 g
- Salt: 1 tsp (adjust to taste)
- Red chili powder: 1–2 tsp (adjust to spice preference)
- Turmeric powder: ½ tsp
- Mustard seeds: 1 tsp
- Fenugreek seeds: ½ tsp
- Asafoetida (hing): a pinch
- Oil (preferably sesame or sunflower): 2–3 tbsp
- Optional: 1–2 green chilies for extra heat
Instructions:
- Prepare the ingredients:
- Peel and thinly slice the raw mango into small pieces.
- Peel the small onions/shallots and cut them in halves or quarters if large.
- Mix raw mango and spices:
- In a bowl, combine raw mango pieces with salt, turmeric, and red chili powder. Set aside for 10–15 minutes.
- Tempering:
- Heat oil in a pan. Add mustard seeds. Once they start to splutter, add fenugreek seeds and a pinch of asafoetida.
- If using green chilies, add them now.
- Cook the shallots:
- Add the peeled shallots to the pan and sauté on medium heat until they turn slightly golden.
- Combine mango and shallots:
- Add the marinated raw mango pieces to the pan. Mix well and sauté for 5–7 minutes until the mango is slightly tender but still retains some crunch.
- Final touch:
- Check seasoning and adjust salt or chili powder if needed. Turn off heat.
- Serve:
- Let it cool slightly. This pickle goes perfectly with steamed rice, curd rice, or even as a side with roti.
💡 Tips:
- Use firm raw mangoes to avoid a mushy texture.
- You can slightly fry the mango and shallots longer for a more caramelized taste.
- This pickle tastes even better if refrigerated for a few hours to let the flavors meld.