നല്ല ചൂട് പൊറാട്ടക്കും ചപ്പാത്തിക്കും ഒപ്പം കിടിലൻ ചിക്കൻ റോസ്റ്റ്; രുചിയൊന്ന് അറിഞ്ഞാൽ നിർത്തില്ല; കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഇനി വീട്ടിലും..!! | Tasty Catering Chicken Roast Recipe

Tasty Catering Chicken Roast: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ റോസ്റ്റ് . എന്നാൽ ഉപയോഗിക്കുന്ന ചേരുവകളിലുള്ള വ്യത്യാസങ്ങൾ കൊണ്ട് ഓരോ ഇടങ്ങളിലും വ്യത്യസ്ത രുചികൾ ആയിരിക്കും ചിക്കൻ റോസ്റ്റ്ന് ലഭിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഒരിക്കലെങ്കിലും വീട്ടിലും തയ്യാറാക്കണം എന്നത്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ എടുത്തുവച്ച ചിക്കനിൽ നിന്നും പകുതിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.

മാറ്റി വച്ച ചിക്കനിലേക്ക് ബാക്കിയുള്ള പൊടികളെല്ലാം ചേർത്ത്, കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി മിക്സ് ചെയ്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കണം. ഉള്ളി മൂത്ത് വന്നു കഴിയുമ്പോൾ ആ ചിക്കൻ കൂടി അതിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

ചിക്കൻ വെന്ത് വന്നു കഴിഞ്ഞാൽ അതിനെ ഒരു ഭാഗത്തേക്ക് മാറ്റി നടുവിലായി മൈദയും, ഗരം മസാലയും ഇട്ട് ഒന്ന് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ചിക്കൻ കൂടി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ശേഷം എടുത്തുവച്ച ചിക്കന്റെ സ്റ്റോക്ക് പാത്രത്തിലേക്ക് ഒഴിച്ച് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചാൽ രുചികരമായ കാറ്ററിങ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി Tasty Catering Chicken Roast വീഡിയോ കാണാവുന്നതാണ്.

Also Read : ഇനി പപ്പായ ഇല വെറുതെ കളയല്ലേ; ഒരു പപ്പായയില ഉണ്ടെങ്കിൽ 100 കാര്യങ്ങൾക്ക് പരിഹാരം; ഇതൊന്ന് പരീക്ഷിക്കൂ; നിങ്ങൾ ഞെട്ടും..

chicken roast recipeTasty Catering Chicken Roast Recipe