അമൃതംപ്പൊടി കഴിക്കാത്തവരും ചോദിച്ചു വാങ്ങി കഴിക്കും.!! അഞ്ചു മിനിറ്റിൽ അസാധ്യ രുചിയിൽ ഉണ്ണിയപ്പം; എത്ര കഴിച്ചാലും മടുക്കൂല മക്കളേ..
Tasty Amruthampodi unniyyapam Recipe
Tasty Amruthampodi unniyyapam Recipe : ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ നന്നേ കുറവായിരിക്കും. എന്നാൽ അതിനായി പണിപ്പെടേണ്ടത് ഓർക്കുമ്പോൾ മിക്ക ആളുകളും ഉണ്ടാക്കാൻ ശ്രമിക്കാറില്ല എന്ന് മാത്രം. അത്തരം അവസരങ്ങളിൽ അരി ഉപയോഗിക്കാതെ തന്നെ വീട്ടിലുള്ള അമൃതം പൊടി ഉപയോഗിച്ച് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അമൃതം പൊടി പൊട്ടിച്ചിടുക.
അതിന് ശേഷം മധുരത്തിന് ആവശ്യമായ ശർക്കര പാനി കൂടി പൊടിയിലേക്ക് ചേർത്ത് ഒട്ടും കട്ടകളില്ലാതെ നന്നായി ഇളക്കിയെടുക്കണം. പൊടിയിലേക്ക് വെള്ളം ചേർത്തു കൊണ്ടിരിക്കുമ്പോൾ കൂടുതൽ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യം കട്ടിയോടുകൂടിയ ഒരു മാവിന്റെ പരുവത്തിലാണ് കിട്ടേണ്ടത്. അപ്പത്തിലേക്ക് ആവശ്യമായ തേങ്ങ ചിരകിയെടുത്ത ശേഷം നെയ്യിലിട്ടു വറുത്തെടുത്ത് മാറ്റിവയ്ക്കാം.
ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച മാവിനോടൊപ്പം ചേർത്തു കൊടുക്കുക. ശേഷം കുറച്ച് ജീരകപ്പൊടിയും, ഏലക്ക പൊടിച്ചതും കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ കുറച്ച് ഗോതമ്പ് പൊടി കൂടി ഈയൊരു സമയത്ത് മാവിലേക്ക് ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും നല്ലതുപോലെ മാവിൽ മിക്സ് ചെയ്തശേഷം മാറ്റിവയ്ക്കാം.ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വച്ച മാവിൽ നിന്നും
ഓരോ കരണ്ടി മാവായി കുഴികളിൽ ഒഴിച്ചുകൊടുക്കുക. അപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ മൊരിഞ്ഞു വെന്തു വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഉണ്ണിയപ്പമായിരിക്കും ഇത്. മാത്രമല്ല മാവ് അരച്ച് ഫെർമെന്റ് ചെയ്യാനായി വെക്കേണ്ട ആവശ്യവും വരുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayis, Tasty Amruthampodi unniyyapam Recipe
Comments are closed.