വെള്ളം ചേർക്കാതെ കയ്യിൽ ഒട്ടിപ്പിടിക്കാതെ വളരെ എളുപ്പത്തിൽ പഞ്ഞി പോലുള്ള സോഫ്റ്റ് ഗോതമ്പ് പുട്ട്.!! | Soft Wheat Puttu Recipe Malayalam

Soft Wheat Puttu Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സോഫ്റ്റായിട്ടുള്ള ഒരു ഗോതമ്പ് പുട്ടിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി എടുക്കുക. അടുത്തതായി അതിലേക്ക് 2 1/2 tbsp ചോറ് ചേർത്ത് നല്ല സ്മൂത്ത് ആയി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

പിന്നീട് ഇതിലേക്ക് 1/4 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നന്നായി മിക്സ് ചെയ്യാം. അങ്ങിനെ പുട്ടിനുള്ള പൊടി റെഡി. ഇനി പുട്ടുണ്ടാക്കുവാനായി പുട്ടുകുറ്റിയിൽ ചില്ലിട്ടശേഷം ആദ്യം കുറച്ചു തേങ്ങ ചിരകിയത് ഇട്ട് കൊടുക്കാം. എന്നിട്ട് കുറച്ചു പുട്ടുപൊടി തേങ്ങ ചിരകിയത് എന്നിങ്ങനെ ലയറുകളായി നിറച്ചു കൊടുക്കാം. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാനായി

പുട്ടുകുടത്തിൽ വെള്ളം നിറച്ച് നല്ലപോലെ തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ പുട്ടുപൊടി നിറച്ച പുട്ടുകുറ്റി വെച്ചുകൊടുത്ത് ആവിയിൽ ഒരു പത്ത് മിനിറ്റ് വേവിച്ച് എടുക്കാം. അതിനുശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. അങ്ങിനെ നമ്മുടെ പഞ്ഞി പോലുള്ള സോഫ്റ്റ് ഗോതമ്പ് പുട്ട് റെഡിയായിട്ടുണ്ട്. തീരെ വെള്ളം ഉപയോഗിക്കാതെയാണ്

നമ്മൾ ഈ ഗോതമ്പ് പുട്ട് ഉണ്ടാക്കി എടുക്കുന്നത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: BeQuick Recipes

Comments are closed.