നല്ല കുറുകിയ ചാറോട് കൂടിയ മത്തി മുളകിട്ടത്.. ഒരു പറ ചോറുണ്ണാൻ ഈ ഒരു മീൻ കറി മതി.!! | Mathi Curry Recipe

Mathi Curry Recipe Malayalam : നല്ല കുറുകിയ ചാറോട് കൂടിയ മത്തി മുളകിട്ടത്! ചോറിനും കപ്പയ്ക്കും, ചപ്പാത്തിക്കും കൂടെ ഈ ഒരു മീൻ കറി മതി. ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി മത്തി കറിയുടെ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് മത്തി കറി ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം ചെറിയുള്ളി ചേർത്ത് മൂപ്പിച്ചെടുക്കാം. ചതച്ചുവച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക് കറിവേപ്പില ചേർത്ത് ഒന്ന് വഴറ്റണം.

  • മത്തി – 10 എണ്ണം
  • ചെറിയുള്ളി -10 എണ്ണം
  • ഇഞ്ചിവെളുത്തുള്ളിചതച്ചത് -1 ടേബിൾസ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • പച്ചമുളക് – 3 എണ്ണം
  • വെളിച്ചെണ്ണ – 3-4 ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി – 1/4
  • മുളകുപൊടി – 2 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • കുടംപുളി – 4 എണ്ണം
  • തേങ്ങ ചിരവിയത് – 2 ടേബിൾസ്പൂൺ
  • വെള്ളം – 1 കപ്പ്‌
  • ഉലുവപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ശേഷം മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർക്കാം ചെറുതായൊന്നു ചൂടാക്കിയതിനു ശേഷം തേങ്ങയും ചെറിയുള്ളിയും അരച്ചത് ചേർക്കാം വെള്ളം ഒഴിച്ചുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാംവരുത്തുപൊടിച്ച ഉലുവയപ്പൊടിയും ചേർക്കാം. ഇനി മീൻ ചേർക്കാം. ഒരു 5 -10 കഴിഞ്ഞാൽകുറച്ച് കറിവേപ്പില ചേർത്താൽ മത്തി കറി തയ്യാർ. മത്തി കറി തയ്യാറാക്കന്നത് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Recipe Malabaricus

Comments are closed.