ബാലതാരങ്ങളിൽ നിന്ന് സൂപ്പർസ്റ്റാർ പദവിയിലേക്ക്; തെന്നിന്ത്യൻ നടന്മാരുടെ ലുക്കിലും താരമൂല്യത്തിലും അടിമുടി മാറ്റം..!! | Actors Childhood Photos

Actors Childhood Photos : ബാലതാരങ്ങളിൽ നിന്ന് സൂപ്പർസ്റ്റാർ പദവിയിലേക്ക്; തെന്നിന്ത്യൻ നടന്മാരുടെ ലുക്കിലും താരമൂല്യത്തിലും അടിമുടി മാറ്റം..!! കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്‌ട്രി വളർച്ചയുടെ പാതയിലാണ്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ കഴിഞ്ഞ ഒരു അഞ്ച് വർഷ കാലയളവിൽ സൗത്ത് ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങിയതോടെ, അഭിനേതാക്കളുടെ താര പരിവേഷത്തിലും ലുക്കിലും വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സൗത്ത് ഇന്ത്യൻ നടന്മാർക്ക് വന്ന മാറ്റങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. അടുത്തിടെയാണ് അല്ലു അർജുൻ ചിത്രം ‘പുഷ്പ’ റിലീസ് ചെയ്തത്.

ഇന്ത്യ മുഴുവൻ ഇംപാക്റ്റ് സൃഷ്ടിച്ച ചിത്രം, ലോക സിനിമ ആരാധകരുടെ ഇഷ്ടം സമ്പാദിച്ചു. പിന്നാലെ, അല്ലു അർജുൻ എന്ന നടൻ ആക്ഷൻ റൊമാന്റിക് ഹീറോ എന്ന പദവിയിൽ നിന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തി. 10 കോടി പ്രതിഫലം വാങ്ങിയിരുന്ന നടന്റെ, താര മൂല്യം ഉയർന്നതോടെ, പ്രതിഫലവും ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തെന്നിന്ത്യൻ സിനിമാലോകത്തെ സുന്ദരൻ എന്നാണ് മഹേഷ് ബാബുവിനെ വിളിക്കുന്നത്. എന്നാൽ, 1979-ൽ തന്റെ നാലാം വയസ്സിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച്, 1999-ൽ നായകനായി സിനിമാ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ ഉണ്ടായിരുന്ന മഹേഷ് ബാബുവിൽ നിന്ന് അദ്ദേഹം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.

ഇന്ന് തെലുങ്ക് സിനിമകളിലെ ഏറ്റവും ജനപ്രിയ നടനാണ് മഹേഷ്‌ ബാബു, അഥവാ ടോളിവുഡിലെ യൂണിവേഴ്സൽ സ്റ്റാർ. മേഘാസ്റ്റാർ ചിരഞ്ജീവിയുടെ മകനായിട്ടും, ആ ഐഡന്റിറ്റിയിൽ സിനിമയിൽ അറിയപ്പെടാൻ താൽപ്പര്യമില്ലാത്ത നടനാണ് രാം ചരൺ. തന്റെ അഭിനയം കൊണ്ട് തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ രാം ചരൺ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് സൂപ്പർസ്റ്റാർ പദവിയും നേടി. ദക്ഷിണേന്ത്യയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയനായി മാറിയ വ്യക്തിത്വമാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ ആരാധകർക്കിടയിൽ ജനപ്രിയനായ നടൻ. ഇന്ന് വിജയ് ദേവരകൊണ്ടയുടെ രൂപത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

സൂപ്പർസ്റ്റാർ യാഷിന്, റോക്കി ഭായ് എന്നതിൽ കവിഞ്ഞ് ഒരു ഐഡന്റിറ്റിയുടെയും ആവശ്യമില്ല. കന്നഡയിൽ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, കെജിഎഫ് എന്ന ഒറ്റച്ചിത്രം അദ്ദേഹത്തെ ലോക സിനിമ ആരാധകർക്കിടയിൽ ശ്രദ്ധേയനാക്കി. അദ്ദേഹത്തിന്റെ കെജിഎഫ് ചാപ്റ്റർ 2 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമ കുടുംബത്തിൽ നിന്ന് സിനിമയിലെത്തിയ നടനാണ് ജൂനിയർ എൻടിആർ. തന്റെ തനതായ അഭിനയ മികവ് കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ഒരു പേരുണ്ടാക്കിയ ജൂനിയർ എൻടിആർ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോൾ, അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Comments are closed.