86-ാം വയസ്സിലും ഒറ്റയ്ക്കുള്ള താമസം;! മക്കൾക്കൊപ്പം താമസിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബ്ബലക്ഷ്മി മുത്തശ്ശി.!! | Actress Subba Lakshmi Real Life Story Viral Malayalam

Actress Subba Lakshmi Real Life Story Viral Malayalam : മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടിയും നർത്തകയുമായ താരാ കല്യാണിന്റെത്. അഭിനയരംഗത്ത് ഇപ്പോഴും സജീവമായി തുടരുന്ന മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശി സുബ്ബലക്ഷ്മി ആണ് താരാകല്യാണിൻറെ അമ്മ. മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകൻ അർജുൻ സോമശേഖറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഈ താരകുടുംബം ടിക്ടോക് വീഡിയോകളിലൂടെ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. നർത്തകനും

അഭിനേതാവുമായ അർജുൻ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. സ്വന്തമായി ഒരു നൃത്ത സ്കൂൾ നടത്തുകയാണ് ഈ താരകുടുംബം ഇപ്പോൾ. അഭിനയരംഗത്തും സജീവമാണ്. സൗഭാഗ്യ വെങ്കിടേഷിന്റെ യൂട്യൂബ് ചാനലിനും പ്രേക്ഷകർ ഏറെയാണ്. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പുറത്തു വിട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ മുത്തശ്ശിയായ സുബ്ബലക്ഷ്മിയുടെ വീടും പരിസരവും ആണ് സൗഭാഗ്യ

വീഡിയോയിൽ കാണിച്ചിരിക്കുന്നത്. 86 വയസ്സ് പ്രായമുള്ള സുബലക്ഷ്മി ഒരു വാടകവീട്ടിൽ ഒറ്റക്കാണ് താമസം. മുത്തശ്ശിയുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണവും സൗഭാഗ്യ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വളരെയധികം സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് തൻറെ മുത്തശ്ശി എന്ന് സൗഭാഗ്യ പറയുന്നു. എല്ലാ കാര്യങ്ങൾക്കും തന്റേതായ ചിട്ടവട്ടങ്ങളുണ്ട്. മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നതിൽ മുത്തശ്ശിക്ക് തീരെ താല്പര്യം ഇല്ലെന്നും സൗഭാഗ്യ പറയുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ

എത്ര വീട്ടിലേക്ക് ക്ഷണിച്ചാലും മുത്തശ്ശി വരാൻ സമ്മതിക്കാറില്ല എന്നും സൗഭാഗ്യ പറയുന്നു. കൊച്ചുമകൾ പറഞ്ഞത് സത്യമാണെന്ന് തന്നെയാണ് സുബ്ബലക്ഷ്മി മുത്തശ്ശിയും വീഡിയോയിൽ പറയുന്നത്. എനിക്ക് എന്റേതായ സ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് ഇഷ്ടം . 86 വയസ്സ് ആയെങ്കിലും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ ഇപ്പോഴും എനിക്ക് സാധിക്കും. പിന്നെ എന്തിനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. അവർക്ക് അവരുടേതായ താല്പര്യങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ട് . അതിനൊന്നും ഒരു തടസ്സം ആകാൻ താല്പര്യമില്ല. എന്നെങ്കിലും ആശ്രയിക്കേണ്ടി വന്നാൽ അന്ന് മാത്രം ആശ്രയിക്കാം. അതിനൊന്നും ഇടവരില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം. ഇതാണ് സുബ്ബലക്ഷ്മി മുത്തശ്ശിയുടെ വാക്കുകൾ.

Comments are closed.