ആരിത് സന്തൂർ മമ്മിയോ? മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വൈറലായ ആ ചിത്രങ്ങൾക്ക് പിന്നിൽ?? | Santoor Mummy and Son’s Viral in Social Media Video
Santoor Mummy and Son’s Viral in Social Media Video : കാലം കടന്നു പോകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്ന് പറയുന്നത് സ്വാഭാവികമാണ്. ഏതൊരു മനുഷ്യനെ സംബന്ധിച്ചും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകാം. കഴിഞ്ഞകാലത്തെ ഓർമ്മകൾ എല്ലാം കൂട്ടി വെച്ച് മറ്റൊന്നായി മാറ്റുന്ന സോഷ്യൽ മീഡിയ യുഗത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. കഴിഞ്ഞകാലം കാണുമ്പോൾ ചിലർക്ക് സന്തോഷം തോന്നാം ചിലർക്ക് സങ്കടവും. എന്നാൽ ഇപ്പോൾ ഇതാ പഴയകാലത്തെ ചിത്ര പുതിയകാലത്തെ ചിത്രവും വച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഒരു കുടുംബം. ഇവിടത്തെ സൂപ്പർസ്റ്റാർ കുടുംബത്തിലെ അമ്മ തന്നെയാണ്.
പ്രായത്തെയും കാലത്തെയും വെല്ലുന്ന രൂപ ഭംഗി കൊണ്ട് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് അനിത. സാരിയുടുത്ത് ഒരാൺകുഞ്ഞിനെ കയ്യിലും മറ്റൊരാളെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ഒരു പഴയകാല ഫോട്ടോയും രണ്ടാൺമക്കളുടെയും ഒപ്പം നിന്നു കൊണ്ടുള്ള പുതിയകാലം ഫോട്ടോയും ആണ് അനിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രം പോസ്റ്റ് ചെയ്ത പിറ്റേദിവസം ആകുമ്പോഴേക്കും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. സന്തൂർ മമ്മി എന്നാണ് ചിത്രം കണ്ട് ആളുകൾ അനിതയെ കുറിച്ച് പറഞ്ഞത്.
തന്റെ വീട്ടിലുള്ള ആളുകളുടെ സപ്പോർട്ട് തന്നെയാണ് താൻ ഇപ്പോൾ ഇങ്ങനെ ആകാനുള്ള കാരണം എന്നാണ് ആ പറയുന്നത്. നോൺവെജ് കഴിക്കാറില്ല, ദിവസവും ഒരു മണിക്കൂർ വ്യായാമം, ഇതുതന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നും അനിത പറയുന്നു. ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകൾ വളരെ രസകരമാണ്. അതിൽ അനിതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റുകളിൽ ഒന്നാണ് ‘അന്ന് അമ്മ സാരിയുടുത്തു സിന്ദൂരം തൊട്ടു,,
ഇന്ന് അമ്മ ജീൻസും ടോപ്പും അണിഞ്ഞു… മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മക്ക് പ്രായം കുറഞ്ഞു,, അന്ന് മക്കളെ വളർത്താൻ വേണ്ടി സ്വന്തം ശരീരം നോക്കിയില്ല ഇന്ന് മക്കൾ തന്നോളം എത്തിയപ്പോൾ സന്തോഷം താനേ വന്നു. എന്നത്. കൂടാതെ അനിത നല്ലൊരു മമ്മൂട്ടി ഫാൻ കൂടിയാണ്. അതുകൊണ്ടുതന്നെ ആളുകൾ തന്നെ ലേഡി മമ്മൂട്ടി എന്ന് വിളിക്കുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നു എന്ന് അനിത പറഞ്ഞു. മൂത്ത മകനും അമ്മയും ഒന്നിച്ചു ചേർന്ന് അഭിനയിക്കുന്ന റീൽ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Comments are closed.