ഓടി ഒളിക്കാനാകാതെ തമ്പി, ബാലൻ ആരോടും പറയാതെ വീടുവിട്ട് ഇറങ്ങുമ്പോൾ തമ്പിയുടെ അ ന്ത്യം! കൃഷ്ണ സ്റ്റോഴ്സ് തിരിച്ചു പിടിക്കാനൊരുങ്ങി സാന്ത്വനം സഹോദരങ്ങൾ | Santhwanam Today Episode September 25th

Santhwanam Today Episode September 25th : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് വളരെ വേദനാപരമായ രംഗങ്ങളാണ്. സാന്ത്വനം വീടിൻ്റെ എല്ലാമായിരുന്ന കൃഷ്ണ സ്റ്റോർസ് തമ്പി നശിപ്പിച്ചത് പ്രേക്ഷകർക്കും വളരെ വേദനിപ്പിക്കുന്ന രംഗം തന്നെയാണ്. ബാലൻ രാത്രിയായപ്പോൾ കടയിൽ പോയി ശത്രുവിനോട് പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കണ്ണൻ്റെ ഫോൺ വരുന്നത്. ദേവി ബാലേട്ടനെ തിരക്കിയപ്പോൾ ബാലേട്ടൻ കടയിൽ പോയെന്ന് ഇവർ സംശയിക്കുന്നു.

അങ്ങനെ ഹരിയും ശിവനും കടയിലേക്ക് പോയി. ബാലേട്ടാ കടനശിച്ചതിൽ സങ്കടപ്പെട്ടിരിക്കരുതെന്നും, നാളെ മുതൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കരുതി എല്ലാം ഉയർത്തി കൊണ്ടുവരണമെന്നാണ് അവർ പിന്നീട് തീരുമാനിക്കുന്നത്. വീട്ടിൽ എത്തിയപ്പോൾ ലക്ഷ്മിയമ്മയുടെ ഉപദേശവും മാനിച്ച് സങ്കടങ്ങളൊക്കെ മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ തമ്പി മണികണ്ഠനെ കണ്ടപ്പോൾ, തമ്പി സാറിനെ കൊ ല്ലാനുള്ള വാശിയുമായി ഹരി കമ്പിപ്പാരയുമായി ഓടി പുറപ്പെട്ടിരുന്നുവെന്ന് പറയുകയാണ്. ഇത് കേട്ട് മഹേന്ദ്രന് നല്ല ഭയം തോന്നുന്നു. എന്തായാലും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും, നമുക്ക് ഈ നാട് വിടാമെന്ന് പറഞ്ഞ് മഹേന്ദ്രനും തമ്പിയും പുറപ്പെടുന്നു.

അപ്പോഴാണ് സാന്ത്വനത്തിലേക്ക് സേതു വരുന്നത്. തൻ്റെ സുഹൃത്തിനെ കെട്ടിപ്പിടിച്ച് കരയുകയാണ് ബാലൻ. തമ്പി ചെയ്ത ക്രൂരതയെ കുറിച്ച് അറിഞ്ഞ് സേതുവിനും വലിയ ദേഷ്യം തന്നെയാണ് ഉണ്ടാവുന്നത്. ബാലൻ്റെ കൂടെ സേതു കടയിൽ പോയപ്പോൾ സേതു ആകെ തകർന്നു പോയി. എന്നാൽ ബാലനോട് തകരരുതെന്നും, നമുക്ക് ഉയർത്തിയെടുക്കാമെന്ന് പറയുകയാണ് സേതു . പിറ്റേ ദിവസം മുതൽ ഏട്ടാനുജന്മാരും സേതുവും ശത്രുവുമൊക്കെ ചേർന്ന് കട മനോഹരമാക്കാൻ തീരുമാനിക്കുന്നു. നശിച്ച സാധനങ്ങളൊക്കെ പുറത്തേക്ക് തള്ളുകയും, വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയ ശേഷം പെയ്ൻ്റിംങ്ങ് ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ അനവധി സാധനങ്ങൾ എത്തിക്കാൻ പണമില്ലാത്തതിനാൽ ദേവിയും അഞ്ജുവും അപ്പുവുമൊക്കെ ചേർന്ന് കൈയിലുള്ള സ്വർണ്ണമൊക്കെ നൽകി ആ പണം കൊണ്ട് കടയിൽ സാധനങ്ങൾ ഇറക്കുന്നു. അങ്ങനെ പെട്ടെന്ന് തന്നെ കത്തി നശിച്ച കൃഷ്ണ സ്റ്റോർസ് പഴയതിലും ഭംഗിയോടെ ഉയർത്തി കൊണ്ടുവരികയാണ് മൂന്നു പേരും കൂടി ചെയ്തത്. നാട്ടുകാരൊക്കെ ബാലൻ്റെയും അനുജന്മാരുടെയും പരിശ്രമത്തെ പ്രോത്സാഹിപ്പിച്ചു. ഇതൊക്കെ അറിഞ്ഞ തമ്പി ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. മഹേന്ദ്ര നോട് പറഞ്ഞപ്പോൾ, മഹേന്ദ്രൻ അവർക്ക് സപ്പോർട്ടായി സംസാരിക്കാൻ തുടങ്ങി. ഇത് കേട്ട് ആകെ കലി തുള്ളി നിൽക്കുകയാണ് തമ്പി. അങ്ങനെ വ്യത്യസ്തവും രസകരവുമായ എപ്പിസോഡുകളാണ് ഈ വരുന്ന ദിവസങ്ങളിൽ കാണാൻ പോകുന്നത്.

Comments are closed.