മകളും മരുമകനും ഇനി നേരെ തിരിയുന്നത് തമ്പിയുടെ അടുത്തേക്ക്, തമ്പിക്ക് ഇനി തിരിച്ചടികളുടെ കാലം! തമ്പിയുടെ തല തള്ളിപ്പൊളിക്കാൻ ഹരിയെത്തുമ്പോൾ | Santhwanam Today Episode September 21th

Santhwanam Today Episode September 21th : സാന്ത്വനം സീരിയൽ മലയാളി പ്രേക്ഷകരെ വേദനയിലാഴ്ത്തുന്ന രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കൃഷ്ണ സ്റ്റോർ കത്തിയതിൻ്റെ വിഷമത്തിലായിരുന്നു എല്ലാവരും. വീട്ടിൽ എത്തി അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ, ഇത് ചെയ്തത് തമ്പിയാണോ എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് അപ്പു അമ്മയുടെ റൂമിലേയ്ക്ക് വരുന്നത്. അപ്പുവിനോട് സങ്കടത്തിൽ ലക്ഷ്മി അമ്മ എന്തിനാണ് നിൻ്റെ ഡാഡി ഇങ്ങനെ ചെയ്തതെന്ന് പറയുകയാണ്.

മറുത്തൊന്നും പറയാനാവാതെ അപ്പു റൂമിലേക്ക് പോയി. അപ്പുവിൻ്റെ പിറകെ ദേവിയും റൂമിലേക്ക് പോയി. നീ കരയാതിരിക്കു അപ്പുവെന്നും, നിൻ്റെ അച്ഛൻ ചെയ്തത് ഏറ്റവും വലിയ ക്രൂരതയായിപ്പോയി എന്ന് പറയുകയാണ് ദേവിയും. നീ വിഷമിക്കാതിരിക്കു എന്ന് പറഞ്ഞ് അപ്പുവിനെ ദേവി ആശ്വസിപ്പിക്കുന്നുണ്ട്. ലക്ഷ്മി അമ്മ പൊട്ടിക്കരയുകയാണ്. ശിവൻ പോയി ലക്ഷ്മി അമ്മയുടെ മടിയിൽ കിടന്ന് എന്നെ കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും, എന്നോട് ക്ഷമിക്കണമെന്നും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. ലക്ഷ്മി അമ്മ ദേവിയോട് ബാലനെ ശ്രദ്ധിക്കണമെന്ന് പറയുകയാണ്. അപ്പോൾ അപ്പു രാവിലെ തന്നെ അമരാവതിയിൽ പോകാൻ ഒരുങ്ങുകയാണ്. കുഞ്ഞിനെ കാർത്തു ചേച്ചിയെ ഏൽപ്പിച്ച് ആരോടും പറയാതെ അപ്പു അമരാവതിയിൽ എത്തി.

പുറത്ത് നിന്ന് മഹേന്ദ്രനുമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു തമ്പി. ദേഷ്യത്തിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി വരുന്ന മകളെ കണ്ട് ഒന്നും അറിയാത്ത ഭാവത്തിൽ കുഞ്ഞെവിടെയെന്നും, നീ എന്താ ഒറ്റയ്ക്ക് എന്നൊക്കെ ചോദിക്കുമ്പോൾ ദേഷ്യ ഭാവത്തിൽ അപ്പു ഡാഡി ഒന്നും അറിയാത്ത പോലെ അഭിനയിക്കേണ്ടെന്നും, കട കത്തിച്ചിട്ട് ഷോട്ട് സർക്യൂട്ടാണെന്ന് പറഞ്ഞാ ആർക്കും മനസിലാവില്ലെന്ന് കരുതിയോ തുടങ്ങി പലതും അപ്പു പറഞ്ഞു. ഏത് കട, തുടങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ തന്നെ തമ്പി അഭിനയിച്ചു. ഇനി ഇങ്ങനെയൊരു മകൾ നിങ്ങൾക്കില്ലെന്നും, എന്നെയും കുഞ്ഞിനെയും ഓർക്കാതെയാണ് നിങ്ങൾ ഇത് ചെയ്തതെന്നും പറയുകയാണ് അപ്പു. അതിനാൽ ഇനി സാന്ത്വനത്തിൽ കയറി വന്നേക്കരുതെന്നും,

എനിക്ക് നിങ്ങളുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് അപ്പു വന്ന ഓട്ടോയിൽ തന്നെ സാന്ത്വനത്തിലേക്ക് തിരിച്ചു. മകളുടെ വാക്കുകൾ തമ്പിയുടെ ഹൃദയത്തിൽ കൊണ്ടെങ്കിലും, തമ്പി സന്തോഷ ഭാവത്തിൽ തന്നെ നിന്നു. എന്നാൽ സാന്ത്വനം വീട്ടിൽ അപ്പുവിനെ അന്വേഷിച്ചു നടക്കുന്നത്. അപ്പോഴാണ് അപ്പു കയറി വരുന്നത്. ഞാൻ അമരാവതിയിൽ പോയി ഡാഡിയെ കണ്ടുവെന്നും, ഇനി ആ വീടുമായി എനിക്ക് ഒരു ബന്ധമില്ലെന്നും പറഞ്ഞാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയതെന്നും പറഞ്ഞ് അപ്പു കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. ചെന്നൈയിൽ കണ്ണനെ കോഴ്സിന് ചേർത്ത് ഹരി മടങ്ങി വരികയായിരുന്നു. നേരെ കടയിലായിരുന്നു ഹരി ഓട്ടോയിൽ വന്നിറങ്ങിയത്. ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ കൃഷ്ണ സ്റ്റോർസിൻ്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി ഹരിഓട്ടോ കാഷ് പോലും കൊടുക്കാൻ മറന്ന് കടയിലേക്ക് ഓടി വന്നു. ശത്രു വന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. തമ്പി സർ ചെയ്തതാണെന്ന് ശത്രു പറഞ്ഞപ്പോൾ, അവിടെ നിന്നു കിട്ടിയ കമ്പി പാരയുമെടുത്ത് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ കടയിൽ നിന്ന് പുറത്തേക്ക് പോവുകയാണ് ഹരി. അങ്ങനെ ദയനീയമായ ഒരു പ്രൊമോ ആണ് ഇന്നും സാന്ത്വനത്തിൽ  കാണുന്നത്.Santhwanam Today Episode September 21th

Comments are closed.