വിൽപത്രത്തിന്റെ പേരിൽ വക്കീലിനോട് രോഷാകുലനായി ബാലൻ, സാന്ത്വനം വീടും സ്ഥലവും നോട്ടമിട്ട് ഭദ്രൻ ചിറ്റപ്പൻ വീണ്ടും സങ്കർഷഭരിതമായ മുഹൂർത്തങ്ങൾ

Santhwanam Today Episode October 30th

Santhwanam Today Episode October 30th

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ ആഴ്ച നടന്നതിൽ നിന്നും വ്യത്യസ്തമായതും, സന്തോഷം നൽകുന്നതുമായ എപ്പിസോഡുകളാണ് ഇനി വരുന്ന എപ്പിസോഡുകളിൽ നടക്കാൻ പോകുന്നത്.കഴിഞ്ഞ ആഴ്ച കൃഷ്ണ സ്റ്റോർസിൻ്റെ കാര്യത്തിൽ ബാലൻ്റെ ദുഃഖം വളരെ വലുതായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ വേണുവിൻ്റെ കടം വീട്ടാൻ ഒരു വഴിയുമില്ലാത്തതിനാൽ ഹരി വീട്ടിലുള്ള കാറുവിൽക്കാൻ തീരുമാനിക്കുന്നതായിരുന്നു.

എന്നാൽ ദേവി പലതും പറഞ്ഞ് മനസിലാക്കിയതോടെ ഹരി കാറു വിൽക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. ബാലേട്ടനാണെങ്കിൽ കൃഷ്ണസ്റ്റോർസ് തുറക്കുന്നതിൻ്റെ കാര്യത്തിനായി അവിടെ നിന്നും സ്ഥലം മാറ്റം കിട്ടി പോയ പിഡബ്ലുഡി എൻജിനിയറെ കാണാൻ ബാലൻ പോവുകയാണ്. അദ്ദേഹം കടയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും കടപൊളിക്കേണ്ടതില്ലെന്നും പറയുകയാണ്.ഇത് കേട്ട ബാലൻ വലിയ സന്തോഷത്തിലാവുകയാണ്. പിറ്റേ ദിവസം തോമസ് വക്കീൽ വീട്ടിൽ വരുന്നതിനാൽ എല്ലാവരും വീട്ടിൽ തന്നെയിരുന്നു. വക്കീൽ വന്ന ശേഷം വിൽപത്രത്തിൻ്റെ കാര്യം സംസാരിക്കുകയായിരുന്നു.

അതിൽ നാലു മക്കൾക്കും തുല്യ വീതമാണ് എഴുതിയിരിക്കുന്നത്. ലക്ഷ്മി അമ്മ എഴുതിയിരിക്കുന്നത് ബാലനും ദേവിക്കും കൂടി സ്വത്തിൽ അവകാശം എഴുതിയത് ബാലന് തീരെ ഇഷ്ടപ്പെടുന്നില്ല. ഇത് ഞാൻ സമ്മതിക്കില്ലെന്നും, ആദ്യം പറഞ്ഞ വിൽപത്രം മതിയെന്നാണ് ബാലൻ തോമസ് വക്കീലിനോട് പറഞ്ഞ് മുറ്റത്തൂടെ നടക്കുകയാണ്. അപ്പോഴാണ് അപ്പുവിന് ഹരിയ്ക്ക് ജോലിയൊന്നും ആവാത്തതിൻ്റെ വിഷമത്തിലാണ് അപ്പു. നിനക്ക് കടയിൽ വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വഴിയെ കുറിച്ച് ആലോചിച്ചു കൂടെയെന്ന് പറയുകയാണ് അപ്പു.ഇത് കേട്ട് ഹരിയ്ക്ക് ദേഷ്യം വരുന്നു. എന്തു ചെയ്യണമെന്ന് ഞാൻ നോക്കി കൊള്ളാമെന്നും, നീ അതിൽ ഇടപെടേണ്ടെന്നും പറയുകയാണ് ഹരി. ഹരിയും അപ്പുവും പിണങ്ങിയത് കണ്ട് ദേവിക്കും ബാലനും വിഷമമായി.

എന്താണ് മോളെ പ്രശ്നമെന്ന് ബാലൻ അപ്പുവിനോട് ചോദിച്ചപ്പോൾ, ശിവന് കടയും, അഞ്ജുവിന് സൈറ്റിലെ പണിയുമായി. ഹരി മാത്രം ഒന്നുമില്ലാതെ നിൽക്കുന്നതിനെ കുറിച്ച് പറഞ്ഞതാണ്. ഇത് കേട്ട് എന്തു പറയണമെന്നറിയാതെ നിൽക്കുകയാണ് ദേവിയും ബാലനും. അപ്പോഴാണ് വീണ്ടും ചിറ്റപ്പൻ സാന്ത്വനത്തിലേക്ക് വരുന്നത്.വീണ്ടും ചിറ്റപ്പൻ്റെ വരവ് ബാലന് തീരെ ഇഷ്ടപ്പെടുന്നില്ല. ബാല നീ വാശി പിടിച്ച് നിന്നാൽ നിൻ്റെ കട തുറക്കാൻ പറ്റില്ലെന്നും, ഞാൻ പറഞ്ഞ കാര്യമൊന്നു കൂടി ആലോചിക്കാനും പറക്കുന്നു. ബാലൻ ഒരു വിധത്തിലും ചിറ്റപ്പൻ്റെ ആവശ്യം അംഗീകരിക്കുന്നില്ല. ഒരിക്കലും ഞാൻ തറവാട് വീട് തരില്ലെന്ന് തന്നെ ഉറപ്പിച്ചു പറയുന്നു. എന്നാൽ എൻജിനീയർ പറഞ്ഞതു പോലെ കട തുറക്കാനുള്ള പുതിയ വഴികൾ തേടി നടക്കുകയാണ് ബാലൻ. ഇതൊക്കെയാണ് ഈ ആഴ്ചത്തെ എപ്പിസോഡുകളിൽ നടക്കാൻ പോകുന്നത്.

Comments are closed.