ശിവൻ്റെ ഊട്ടുപുരക്ക് നേരെ ആഞ്ഞടിച്ച് സിഐയുടെ പുതിയ തന്ത്രം, സൂക്കേട് തീർത്ത് നാട്ടുകാർ ഇടപെടുമ്പോൾ! ഇന്നത്തെ എപ്പിസോഡ്

Santhwanam Today Episode October 20th

Santhwanam Today Episode October 20th

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ കണ്ടിരുന്ന സീരിയലാണ് സാന്ത്വനം. കുറേ എപ്പിസോഡുകൾ സാന്ത്വനം കുടുംബത്തിൻ്റെ വിഷമാവസ്ഥകൾ ആയിരുന്നെങ്കിലും, ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ ഊട്ടുപുര തുറക്കാനായി ശിവനും ബാലനും ഹരിയും പോവുകയാണ്. ഊട്ടുപുരയിലെത്തിയപ്പോൾ വളരെ സന്തോഷത്തിലായിരുന്നു മൂന്നു പേരും. അപ്പോൾ ഇവരെ കാത്ത് ശാരദേച്ചിയും സുലൈമാനിക്കയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബാലേട്ടനോട് കട തുറക്കാൻ ശിവൻ പറയുകയും,

വലതുകാൽ വച്ച് വല്യേട്ടൻ കട തുറന്ന് അകത്തു കയറുകയും ചെയ്തു. കട തുറന്ന് എല്ലാവരും കട ക്ലീനാക്കാൻ തീരുമാനിച്ചു. പെട്ടെന്ന് തന്നെ മാറാല ഒക്കെ നീക്കി, എല്ലാം ക്ലീനാക്കി വയ്ക്കുകയായിരുന്നു. അപ്പോഴാണ് ശാരദേച്ചി കൃഷ്ണസ്റ്റോർസിൻ്റെ കാര്യം ചോദിക്കുകയും, പിന്നീട് നടന്ന കാര്യങ്ങളൊക്കെ പറയുകയുമായിരുന്നു. ശാരദേച്ചി കടയിലെ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കാൻ പോവുകയായിരുന്നു. പെട്ടെന്ന് തന്നെ കട പച്ചപിടിക്കണമെന്നും, ആകെ ബാലേട്ടൻ തന്ന പതിനായിരം രൂപ മാത്രമാണ് ഉള്ളതെന്നും ശിവൻ പറയുകയാണ്.

നീ നെഗറ്റീവ് മാത്രം ചിന്തിക്കല്ലേ ശിവ, നമുക്ക് ഈ കടയിൽ നിന്ന് നല്ല വരുമാനം ഉണ്ടാവുമെന്നും പറയുകയാണ് ഹരി. അപ്പോൾ സാന്ത്വനം വീട്ടിൽ ദേവിയും അപ്പുവും അഞ്ജുവും കൂടി ഭക്ഷണമുണ്ടാക്കാൻ പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുകയാണ്. അഞ്ജു ആകെ വിഷമിച്ചു നിൽക്കുകയാണ്. ശിവേട്ടന് പണമൊന്നുമില്ലാതെ എങ്ങനെ നല്ല രീതിയിൽ മുന്നോട് പോകുമെന്ന് ദേവിയോട് പറയുകയാണ് അഞ്ജു. നീ ടെൻഷനടിക്കല്ലേ അഞ്ജു, കട നല്ല രീതിയിൽ മുന്നോട്ടു പോവുമെന്ന് പറയുകയാണ് ദേവിയും അപ്പുവും.

അപ്പോഴാണ് ഊട്ടുപുരയിൽ കുറേ ക്ലീനിങ്ങൊക്കെ കഴിഞ്ഞ ശേഷം ഞാൻ ഒന്ന് പോയിട്ട് വരാമെന്ന് പറഞ്ഞ് ബാലൻ പോവുകയാണ്. പോകുന്ന വഴിയിൽ സിഐ ചെക്കിങ്ങിന് നിന്നിട്ടുണ്ടായിരുന്നു. ബാലനെ കണ്ടതും അവിടെ നിർത്താൻ പറയുകയും ചെയ്തു. ബാലൻ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ, പത്രത്തിൽ കൃഷ്ണസ്റ്റോർസിൻ്റെ അപകട കാരണം വെച്ച് പരസ്യമിട്ടതിന് ബാലനെയിട്ട് പൊരിക്കാനൊരുങ്ങി സിഐ. എന്നാൽ സിഐയ്ക്ക് തക്ക മറുപടി തന്നെ യാണ് ബാലൻ നൽകിയത്. അങ്ങനെ നാണംകെട്ട് നിന്ന സിഐ യോട് പോയിട്ട് വരാം സാറെ എന്ന് പറഞ്ഞ് ബാലൻ പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Read Also :

കാരണവന്മാരുടെ അനുഗ്രഹത്തോടെ ശിവൻസ് നാടൻ ഊട്ടുപുരയുടെ പുനരാരംഭം! തകർക്കാനൊരുങ്ങി തമ്പിക്ക് പകരം ഭദ്രൻ, സാന്ത്വനം ഇന്നത്തെ എപ്പിസോഡ്

സാന്ത്വനം കുടുംബത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തത് അഞ്ജു, ശിവന്റെ വാശിക്ക് മുന്നിൽ വെല്ലുവിളിയോടെ!

Comments are closed.