അമ്മയുടെ ആണ്ടുബലിക്ക് മാപ്പു പറഞ്ഞ് ഹരിയും ശിവനും, വലുതാവുമ്പോൾ ദേവൂട്ടിയും നമ്മളെ മറന്നു പോകുമോ എന്ന ഭയത്തിൽ ദേവി | Santhwanam Today Episode November 16th

Santhwanam Today Episode November 16th : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വീട്ടിലെ എല്ലാവരും അമ്മ മരിച്ച് 5 വർഷം കഴിയുമ്പോഴേക്കും ആ ദിവസം മറന്നതോർത്ത് വിഷമിക്കുകയാണ് ബാലനും ദേവിയും. രണ്ടു പേരും റൂമിൽ പോയി ശിവനും, ഹരിയുമൊക്കെ മറന്നതോർത്ത് ദേവി പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാവരും തിരക്കിൽ വേണ്ടപ്പെട്ടവരെയൊക്കെ മറന്നു പോകുമല്ലേ ബാലേട്ടാ എന്നും, നാളെ ദേവൂട്ടിയും നമ്മളെ ഇതുപോലെ മറന്നു പോവുമല്ലോ ബാലേട്ടാ

എന്ന് പറഞ്ഞ് ദേവി കരഞ്ഞു പോവുകയാണ്. അപ്പോഴാണ് ബാലൻ പറയുന്നത്, മറക്കാനുള്ള മനസുണ്ടെങ്കിൽ മാത്രമാണ് ജീവിതം ജീവിച്ചു തീർക്കാൻ കഴിയുകയുള്ളൂവെന്ന് പറയുകയാണ്. അപ്പോഴാണ് ഹരിയും, ശിവനും, അഞ്ജുവും, അപ്പുവും റൂമിലേക്ക് വരുന്നത്. ബാലേട്ടാ, ഞങ്ങൾ ചെയ്തത് വലിയ തെറ്റാണെന്നും, ഏട്ടനും ഏട്ടത്തിയും ഞങ്ങളോട് ക്ഷമിക്കണമെന്നും പറയുന്നു. സാരമില്ലെടാ, എന്ത് തിരക്കായാലും നമ്മുടെ അമ്മയെ നമ്മൾ മറക്കരുതെന്നും, നമുക്ക് വേണ്ടി അമ്മ കാത്തിരുക്കതൊക്കെ എത്ര ബുദ്ധിമുട്ടിയാണെന്നും, അങ്ങനെ പലതും ബാലനും

ദേവിയും പറയുന്നു. പിന്നീട് ശിവൻ റൂമിൽ പോയി കരഞ്ഞുകൊണ്ട് പലതും അഞ്ജുവിനോട് പറയുന്നത്. അതുപോലെ ഹരിയും അപ്പുവും പലതും പറയുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ എല്ലാവരും അമ്പലത്തിൽ പോവുകയാണ്. അവർ അമ്പലത്തിൽ നിന്നും വന്ന ശേഷം ശങ്കരമ്മാമയും, സാവിത്രി അപ്പച്ചിയും വന്നു. അവരെ കണ്ടതും ദേവൂട്ടി ഓടിച്ചെന്നു അമ്മമ്മ എന്ന് വിളിച്ച് സാവിത്രിയോട് പലതും പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് സാവിത്രി അഞ്ജുവിൻ്റെ റൂമിലേക്ക് ചെന്ന് എപ്പോഴും ജോലി എന്ന് പറഞ്ഞ് നടക്കാതെ കുറച്ച് സ്വന്തം കാര്യം കൂടി

ആലോചിക്കണമെന്ന് പറയുകയാണ് സാവിത്രി. നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ എല്ലാവരും പുറത്ത് നിന്നും ചോദിക്കുന്നത്. അതു കൊണ്ട് ഉടൻ ഒരു ഡോക്ടറെ കാണണമെന്ന് പറയുകയാണ്. പുറത്ത് ചടങ്ങുകൾ നടക്കുകയാണ്. എല്ലാവരും ചടങ്ങൊക്കെ കഴിഞ്ഞ ശേഷം, ഭക്ഷണം കഴിക്കുകയാണ്. അപ്പോഴാണ് ശകരമ്മാമ തമ്പിയെ ടൗണിലെ ഫർണിച്ചർ കടയിൽ കണ്ട കാര്യം പറയുകയായിരുന്നു. തമ്പിസർ ആകെ മാറിയിട്ടുണ്ടെന്നും, മെലിഞ്ഞ ക്ഷീണിച്ച അവസ്ഥയിലാണ് കണ്ടതെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ, കരഞ്ഞുകൊണ്ട് അപ്പു പൊട്ടിക്കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.

Comments are closed.