ബാലനും ദേവിയ്ക്കും ഇന്ന് വിവാഹവാർഷികം! ബാലന് ദേവിയുടെ വക സ്പെഷ്യൽ ഉച്ചയൂണ്! സ്നേഹത്തിന്റെ പര്യായമായ ഏട്ടൻ ഏട്ടത്തിക്ക് ആശംസകളുമായി സഹോദരങ്ങൾ | Santhwanam Today Episode Nov 24th

Santhwanam Today Episode Nov 24th : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനത്തിൽ ഇപ്പോൾ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവിയും ബാലനും രാവിലെ തന്നെ അമ്പലത്തിൽ പോയതായിരുന്നു. അഞ്ജു ഗർഭിണിയായതിൻ്റെ സന്തോഷത്തിൽ പല വഴിപാടുകളും നടത്താൻ പോയിരിക്കുകയാണ് ദേവിയും ബാലനും. അപ്പോൾ സാന്ത്വനംവീട്ടിൽ രാവിലെ ദേവൂട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കാൻ വേണ്ടി അപ്പു കഷ്ടപ്പെടുകയാണ്. ദേവൂട്ടിയാണെങ്കിൽ എന്നെ അമ്മ ഒരുക്കിയാൽ മതിയെന്നും, മമ്മി ഒരുക്കേണ്ടെന്നും

പറയുകയാണ്.ഇത് കേട്ട് അപ്പുവിന് ദേഷ്യം വരികയാണ്. എപ്പോൾ നോക്കിയാലും അമ്മ, അമ്മ .നിൻ്റെ മമ്മി ഞാനാണ്. അതിനാൽ നിന്നെ ഞാൻ തന്നെ ഒരുക്കുമെന്ന് പറഞ്ഞ് കുഞ്ഞുമായി തല്ലു കൂടുന്നത് കേട്ട് കൊണ്ട് ഹരി വരികയാണ്. അപ്പു ഓഫീസിൽ പോകാൻ സമയമായെന്നും, നീ വേഗം ഒരുങ്ങെന്നും പറയുന്നു. അതിന് ഈ ദേവൂട്ടി സ്കൂളിൽ പോകാൻ ഒരുങ്ങുന്നില്ല. അവൾക്ക് അമ്മ ഒരുക്കിയാൽ മതിയെന്ന് പറഞ്ഞ് ഇരിക്കുകയാണ്. ഇവളെ വളർത്തി വഷളാക്കിയിരിക്കുകയാണ് തുടങ്ങി പലതും അപ്പു പറയുമ്പോൾ, കുഞ്ഞിനെ സ്നേഹത്തോടെ വിളിച്ച് പറഞ്ഞ്

മനസിലാക്കി മമ്മിയുടെ അടുത്ത് പോകാൻ പറയുന്നു. പിന്നീട് അപ്പു പെട്ടെന്ന് ഒരുക്കി സ്കൂളിലയക്കാൻ പോകുമ്പോഴാണ് ദേവിയും ബാലനും വരുന്നത്. നീ ഒരുക്കിയോ അപ്പു, ഞങ്ങൾ വേഗം വരുമെന്ന് പറഞ്ഞതല്ലേ, നിനക്ക് ഓഫീസിൽ പോയിക്കൂടായിരുന്നോ തുടങ്ങി പലതും ദേവി പറഞ്ഞു. അപ്പോൾ ദേവൂട്ടി ഞാൻ പറഞ്ഞതാ അമ്മ എന്നെ ഒരുക്കുമെന്ന് പറഞ്ഞു. പിന്നീട് അപ്പുവും ഹരിയും ഓഫീസിലേക്ക് പോയി. പിന്നാലെ ഓട്ടോയിൽ ദേവൂട്ടിയും പോയി. ബാലനും സമയമായതിനാൽ ബാലനും ഞാൻ കടയിൽ പോവുകയാണെന്ന് പറഞ്ഞ് പോയി. ഉടൻ തന്നെ ദേവി

അഞ്ജുവിനെ വിളിച്ച് അവർക്ക് പ്രസാദം നൽകി. നീ കഴിക്ക്, ഞാൻ ഡ്രസ് മാറ്റിയിട്ട് വരാമെന്ന് പറഞ്ഞു. ദേവി കിച്ചനിൽ വന്നപ്പോൾ അഞ്ജു ദേവിയോട് ഇന്നത്തെ ദിവസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ചോദിക്കുന്നു. ദേവിയ്ക്ക് പെട്ടെന്ന് ഓർമ്മ വരുന്നില്ല. ദേവിയേടത്തിയുടെയും ബാലേട്ടൻ്റെയും വെഡിംങ്ങ് ആനിവേഴ്സറിയാണെന്നും, അതിനാൽ ഇന്ന് ഗംഭീര സദ്യയൊരുക്കി രണ്ടു പേരും ഒരുമിച്ച് കഴിക്കണമെന്ന് പറയുകയാണ്. ബാലേട്ടൻ അതിന് ഉച്ചഭക്ഷണത്തിന് വരില്ലെന്ന് ദേവി പറഞ്ഞപ്പോൾ, ദേവിയേടത്തി ഭക്ഷണമെടുത്ത് കടയിൽ പോയാൽ

മതിയെന്ന് പറയുന്നു. അങ്ങനെ പെട്ടെന്ന് ഭക്ഷണം ഒരുക്കി ദേവി കടയിൽ പോവുന്നു. അപ്പോഴാണ് ജയന്തിയും സാവിത്രിയും വരുന്നത്. ദേവി എവിടെ എന്ന് ചോദിച്ചപ്പോൾ, കടയിൽ പോയെന്നും, അവരുടെ വെഡിംങ്ങ് ആനിവേഴ്സറിയാണെന്നും അഞ്ജു. ഗർഭിണിയായ നിന്നെ ഒറ്റയ്ക്കാക്കി ഈ വയസാംകാലത്ത് വെഡിംങ്ങ് ആനിവേഴ്സറി ആഘോഷിക്കാൻ കടയിൽ പോവണോ എന്ന് ജയന്തി പറഞ്ഞു. പിന്നീട് പലതും പറയുമ്പോൾ, അഞ്ജു തക്ക മറുപടി തന്നെ നൽകുകയും ചെയ്യുന്നുണ്ട്.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.