5 വർഷത്തിനുശേഷം തമ്പിയെകാണാൻ അപ്പു അമരാവതിയിലേക്ക്; കലിയിളകി ഹരി | Santhwanam Today Episode Nov 22th

Santhwanam Today Episode Nov 22th : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. അപ്പുവിനെയും ദേവൂട്ടിയെയും കാണാൻ അംബിക സാന്ത്വനം വീട്ടിൽ വന്നതായിരുന്നു.അഞ്ചുവർഷത്തിനുശേഷം സ്വാന്തനത്തിൽ വന്നപ്പോൾ
കൊച്ചുമകൾ ദേവൂട്ടി അപരിചിതയെപോലെ പെരുമാറിയത് അംബികെ വളരെയധികം വേദനിപ്പിച്ചു. പിന്നീട് ഡാഡിക്ക് സുഖമില്ലെന്നും നിന്നെയും മകളെയും കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ദേവി റൂമിലേക്ക് വന്നപ്പോൾ അംബിക ഈ കാര്യം പറയുകയും,ഇത് കേട്ടപ്പോൾ ദേവിയും

അപ്പുവിനെ നിർബന്ധിക്കുകയും നീ പോയി ഡാഡിയെ കാണണമെന്നും, എപ്പോഴും ദേഷ്യംവെച്ച് നിൽക്കരുതെന്നും,സുഖമില്ലാത്ത ഡാഡിയെ കണ്ട് വരാനും, പലതും പറഞ്ഞ് അപ്പുവിനോട് ഡാഡിയെ കണ്ട് വരാൻ പറയുകയായിരുന്നു. പിന്നീട് ദേവി പറഞ്ഞത് കേട്ട് അപ്പു അമരാവതിയിലേക്ക് പോകാൻ ഒരുങ്ങുകയും, ബാലേട്ടനോട് പറഞ്ഞപ്പോൾ അപ്പുവിനെ അമരാവതിയിലേക്ക് അയക്കാൻ പറയുകയും ചെയ്തു. അപ്പു ഉടൻതന്നെ ഹരിയെ വിളിച്ചപ്പോൾ ഹരിയുടെ ഫോൺ കിട്ടിയില്ല.പിന്നീട് ഞാൻ വിളിച്ചു കൊള്ളാം എന്ന് പറഞ്ഞ് അപ്പുവിനെയും ദേവൂട്ടിയെയും

അമരാവതിയിലേക്ക് അംബികയുടെ കൂടെ അയക്കുകയായിരുന്നു. ബിസിനസ് കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അപ്പുവും ദേവിയും അംബികയും വന്നിറങ്ങുന്നത്. മകളോട് കയറി ഇരിക്കാൻ പറയുകയും, ദേവൂട്ടിയോട് അടുത്തു വരാൻ പറയുകയും ചെയ്തു തമ്പി. സ്ട്രെയ്ജേസിൻ്റെ അടുത്ത് പോകാൻ പാടില്ലെന്നാണ് അമ്മ പറഞ്ഞതെന്ന് ദേവൂട്ടി പറഞ്ഞപ്പോൾ തമ്പി ആകെ തകർന്നു പോയി. പിന്നീട് അംബികയോട് അവർക്ക് ഭക്ഷണം വിളമ്പി നൽകാൻ പറയുകയും, എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയുമാണ്. ഭക്ഷണം കഴിക്കാതെ ഇരുന്ന ദേവൂട്ടിയെ ഞാൻ വാരി തരാമെന്ന് അംബിക പറഞ്ഞപ്പോൾ, എനിക്ക് അമ്മ വാരി തരണം എന്നാണ് ദേവൂട്ടി പറഞ്ഞത്.

അപ്പോൾ അപ്പുദേവൂട്ടിയെ അടിക്കുകയും, പിന്നീട് ദേവൂട്ടി പിണങ്ങി പുറത്ത് പോയിരിക്കുകയാണ് ചെയ്തത്. ഇത് കണ്ട് അംബിക ദേവി സ്നേഹിക്കുന്നതുപോലെ നീയും ദേവൂട്ടിയെ സ്നേഹിക്കണം എന്ന് പറയുകയായിരുന്നു. അപ്പുവിൻ്റെ അമ്മ പോയതിനു ശേഷം അഞ്ജുവിനോട് പലതും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അഞ്ജുവിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്ന് അന്വേഷിക്കുകയും, പിന്നീട് ഹരിയെ അപ്പു അമരാവതിയിൽ പോയത് വിളിച്ചുപറയാൻ പറഞ്ഞത് ഞാൻ മറന്നു പോയെന്ന് പറഞ്ഞ്, പെട്ടെന്ന് തന്നെ വിളിച്ചു പറയട്ടെ എന്ന് പറഞ്ഞ് ഫോൺ എടുത്ത് വിളിക്കാൻ നോക്കുമ്പോഴാണ് ഹരി വീട്ടിലേക്ക് വരുന്നത്. അപ്പുവിനെ അമരാവതിയിലേക്ക് എന്തിനാണ് അയച്ചതെന്ന് ദേവിയോട് ചോദിക്കുകയായിരുന്നു. നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ, അപ്പു എന്നെ വിളിച്ചുപറഞ്ഞു എന്നും അവളെ തിരിച്ചുകൊണ്ടുവരാൻ

എന്നോട് പോകാൻ പറഞ്ഞു എന്നും പറഞ്ഞു. അപ്പു എന്നോട് വിളിച്ചു പറയാൻ പറഞ്ഞിരുന്നുവെന്നും, നിന്നെ വിളിച്ചപ്പോൾ കിട്ടിയില്ലയെന്ന് ദേവി പറഞ്ഞു. എപ്പോഴും ദേഷ്യം വച്ചു നിൽക്കരുതെന്നും, ഇന്ന് കണ്ടവരെ നാളെ കാണാത്ത അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നതെന്നും, അഞ്ജു ഹരിയെ പറഞ്ഞു മനസിലാക്കുകയായിരുന്നു. ഇതൊക്കെ തമ്പിയുടെ അടവ് എന്നാണ് അപ്പോഴും ഹരി പറയുന്നത്. അവൾ വരട്ടെ എന്ന് പറയുകയും, ഞാൻ അമരാവതിയിലേക്ക് കാലുകുത്തില്ലെന്നും പറയുകയായിരുന്നു ഹരി. പിന്നീട് ഹരി ദേവി പറയുന്നത് കേട്ട് അമരാവതിയിൽ പോവുകയായിരുന്നു. അമരാവതിയിൽ അപ്പുവിനെ കൂട്ടികൊണ്ടുവരാൻ പോയപ്പോൾ, വിഷമിച്ചിരിക്കുന്ന ദേവൂട്ടിയെയാണ് കാണുന്നത്.ദേവൂട്ടി ഓടി പോയി മമ്മി എന്നെ അടിച്ചു എന്ന് ദേവൂട്ടി പറയുകയായിരുന്നു. ഹരിയുടെ ശബ്ദം കേട്ട് പെട്ടെന്ന് തന്നെ പുറത്തേക്ക് വന്നപ്പോൾ ഹരിമുറ്റത്ത് നിൽക്കുന്നതാണ് കാണുന്നത്. അംബിക അകത്ത് കയറാൻ പറഞ്ഞപ്പോൾ അകത്തുകയറാൻ സമയമില്ലെന്നും, എനിക്ക് പെട്ടെന്ന് പോകണമെന്നും, അപ്പുവിനോട് വാ പോകാം എന്ന് പറഞ്ഞ് ഇറങ്ങാൻ നോക്കുമ്പോഴാണ്, തമ്പി വന്ന് തെറ്റുകൾ പറ്റാത്ത മനുഷ്യരുണ്ടോ എന്ന് പറയുകയും, അത് മനസിലാക്കി ക്ഷമിക്കുന്നതാണ് മനുഷ്യത്വം എന്ന് പറയുകയായിരുന്നു. ഇത് കേട്ട ഹരി എനിക്ക് മനുഷ്യത്വം കാണിക്കാൻ മടിയില്ലെന്നും, പക്ഷേ അത് അർഹതപ്പെട്ടവരോടെ കാണിക്കാറുള്ളുവെന്ന് പറഞ്ഞപ്പോൾ ആകെ വിഷമിച്ചു നിൽക്കുകയാണ് തമ്പി.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.