സൂസൻ വരുന്നത് കണ്ട് അഞ്ജു പതറിയത് എന്തിന്..? എന്താണ് സൂസന്റെ വരവിന്റെ ഉദ്ദേശം,വീണ്ടും ട്വിസ്റ്റ് ഒളിപ്പിച്ച് സാന്ത്വനം | Santhwanam Today Episode August 18th

Santhwanam Today Episode August 18th

Santhwanam Today Episode August 18th Malayalam : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സങ്കർഷങ്ങളൊക്കെ ഒഴിഞ്ഞ് വളരെ സന്തോഷത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവനും ഹരിയും ബിസിനസ് ഉപേക്ഷിച്ച് കടയിൽ പോവുന്നതായിരുന്നു. വളരെ സന്തോഷത്തോടെ കടയിലെ ജോലികളിൽ അവർ ഏർപ്പെട്ടു തുടങ്ങി. അപ്പോഴാണ് സാന്ത്വനം വീട്ടിലേക്ക് സൂസൻ വന്നത്.

സൂസനെ കണ്ടതും അഞ്ജലി ഓടി ദേവിയുടെ റൂമിലേക്ക് പോവുകയായിരുന്നു. അവിടെ പലതും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബാലനും ദേവിയും. അഞ്ജുവിനോട് എന്തു പറ്റി എന്ന് ചോദിച്ചപ്പോൾ സൂസൻ വന്നിട്ടുണ്ടെന്നും, അവളോട് ഞാൻ ഇവിടെയില്ലെന്നും പറയാൻ പറയുന്നു. അപ്പോഴാണ് പുറത്തുണ്ടായിരുന്ന കണ്ണൻ സൂസൻ വന്ന വിവരം അറിയിക്കുന്നത്. കണ്ണനോട് ഞാൻ ഇവിടെയില്ലെന്ന് പറയാൻ അഞ്ജു പറഞ്ഞു. എന്നാൽ കണ്ണൻ്റെ പിന്നാലെ പോയി ബാലൻ സൂസനെ കാണുകയും അഞ്ജുവിനെ വിളിക്കുകയും ചെയ്തു.

ഇത് കേട്ട് ഞെട്ടി നിക്കുന്ന അഞ്ജു മടിയോടെ ദേവിയുടെ കൂടെ പുറത്തേക്ക് വരുന്നു. സൂസനെ കണ്ടതും വന്നത് അറിയാത്ത പോലെ അഞ്ജു സൂസനോട് പെരുമാറുകയും ചെയ്യുന്നു. പിന്നീട് സൂസൻ അപ്പുവിൻ്റെ റൂമിൽ കുഞ്ഞിനെ കാണുകയും വാവയ്ക്ക് ഗിഫ്റ്റ് നൽകുകയും ചെയ്തു. പിന്നീട് ലക്ഷ്മി അമ്മയോടും സംസാരിച്ച ശേഷം സൂസനും അഞ്ജുവും മുറ്റത്തേക്ക് പോയി. സൂസൻ വന്നതിൻ്റെ കാരണം പറയുകയായിരുന്നു. നീ എന്തിനാണ് പാർട്ണർഷിപ്പിൽ നിന്ന് പിന്മാറണമെന്ന് തീരുമാനിച്ചതെന്ന് ചോദിക്കുകയായിരുന്നു.

കുടുംബത്തിൻ്റെ സമാധാനം ഇല്ലാതാവുന്നു എന്ന കാരണമാണ് അഞ്ജു പറഞ്ഞത്. എന്നാൽ സൂസൻ കടുത്ത തീരുമാനം തന്നെ അറിയിക്കുകയായിരുന്നു. ഞാൻ ഈ പാർട്ണർഷിപ്പിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്നാണ് സൂസൻ പറയുന്നത്. അവർ സംസാരിക്കുന്നതൊക്കെ ശ്രദ്ധിച്ചു കൊണ്ട് ബാലൻ നിൽക്കുന്നുണ്ട്. പിന്നീട് അകത്ത് കയറി വന്ന് ചായയൊക്കെ കുടിച്ച് ലക്ഷ്മിയമ്മയുമായി സംസാരിക്കുകയായിരുന്നു. ഞാൻ അഞ്ജുവിനോട് പാർട്ണർ ഷിപ്പിൽ നിന്ന് പിന്മാറാൻ സാധ്യമല്ലെന്ന് സൂസൻ പറഞ്ഞു. ഇനി നിങ്ങൾ ഇവളെ പറഞ്ഞ് മനസിലാക്കൂ എന്ന് പറഞ്ഞ് സൂസൻ പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്. Santhwanam Today Episode August 18th

Comments are closed.