ബാലേട്ടന്റെ കടുത്ത തീരുമാനത്തിൽ കുഴഞ്ഞ് ശിവനും ഹരിയും, പക്ഷെ മറ്റൊരു ഊരാ കുടുക്കുമായി മറ്റൊരു കു രിശ്ശ് ദേ വരുന്നു | Santhwanam Today Episode August 17th

Santhwanam Today Episode August 17th

ഏഷ്യാനെറ്റ് പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച സാന്ത്വനത്തിൽ ഈ ആഴ്ച സങ്കർഷങ്ങളില്ലാതെ നല്ല രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുന്നത് ശിവനും ഹരിയും ബിസിനസ് നിർത്തി കടയിൽ പോവണമെന്ന തീരുമാനമെടുത്തപ്പോൾ ബാലേട്ടൻ സമ്മതിക്കാതെ അകത്തേക്ക് പോവുന്നതാണ്. പിറകെ പോയി ദേവി പല കാര്യങ്ങളും ബാലനോട് പറയുന്നു. എന്നാൽ രണ്ടു പേർക്കും ബിസിനസ് താൽപര്യമുണ്ടെന്നും,

പക്ഷേ വീട്ടിലെ പ്രശ്നങ്ങൾ ഓർത്താണ് കടയിൽ വരണമെന്ന് പറയുന്നതെന്നും ബാലൻ പറയുന്നു. ഞാൻ അവരെ കടയിൽ വരാൻ സമ്മതിക്കില്ലെന്ന് പറയുകയാണ് ബാലൻ. ശിവനും, ഹരിയും, അഞ്ജുവും അപ്പുവും ഇതേ കാര്യങ്ങൾ തന്നെയാണ് സംസാരിക്കുന്നത്. ബാങ്കിലെ ലോണൊക്കെ എങ്ങനെ അടക്കുമെന്ന് ചോദിക്കുന്നുണ്ട് അപ്പു. ഇതിനിടയിൽ ലക്ഷ്മിയമ്മ പറഞ്ഞ് എന്തായി തീരുമാനമെന്ന് ചോദിക്കുന്നു. കടയിൽ പോകാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് രണ്ടു പേരും പറഞ്ഞു.

അത് കേട്ട് ബാലൻ വരികയാണ്. ബാലന് അവർ കടയിൽ വരുന്നതിൽ താല്പര്യമില്ലായിരുന്നു. അമ്മ പറയുന്നു, അവരുടെ ഇഷ്ടം അതാണെങ്കിൽ അതു നടക്കട്ടെ എന്നാണ്. ദേവിയോട് താക്കോൽ എടുത്തു കൊടുക്കാൻ അമ്മ പറയുന്നു. ശിവനും ഹരിയും ഉടൻ തന്നെ കടയിലേക്ക് പോകുന്നു. ബാലേട്ടൻ പുറത്ത് നിന്ന് പലതും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ദേവി വന്ന് ബാലനോട് ടെൻഷനടിക്കാതെയിരിക്കാൻ പറയുന്നു. പിന്നീട് പലതും ആലോചിച്ച് നിൽക്കുന്ന അഞ്ജുവിൻ്റെ അടുത്തേക്ക് അപ്പു വരികയാണ്.

നീ ഒരു പാട് ആഗ്രഹിച്ച് തുടങ്ങിയ ബിസിനസല്ലേ, എന്തിനാണ് നീ അത് വേണ്ടെന്ന് വച്ചതൊക്കെ ചോദിക്കുകയാണ് അപ്പു. കുടുംബത്തിലെ സമാധാനം കണക്കിലെടുത്താണെന്ന് അഞ്ജു പറഞ്ഞപ്പോൾ, അങ്ങനെയൊന്നും കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ പോവുന്നില്ലെന്നാണ് അപ്പു പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം കടയിൽ എത്തിയതിൻ്റെ സന്തോഷത്തിലായിരുന്നു ശിവനും ഹരിയും. ശിവൻ പെട്ടെന്ന് തന്നെ ഡ്രസൊക്കെ മാറ്റി കടയിലെ ജോലിയിൽ ഏർപ്പെട്ടു. പിന്നീട് കാണുന്നത് സൂസൻ അഞ്ജുവിനെ കാണാൻ സാന്ത്വനത്തിലേക്ക് വരുന്നതാണ്.ഇത് കണ്ട് ഞെട്ടി അഞ്ജലി നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു. Santhwanam Today Episode August 17th

Comments are closed.