അമ്മയ്ക്കുമുന്നിൽ കള്ളം പറയാനാകാതെ ബാലൻ! ആരുമറിയാതെ സ്ഥലം വിറ്റ ബാലനെ കൈയോടെ പൊക്കിയപ്പോൾ, ഇന്നത്തെ എപ്പിസോഡ്

Santhwanam Today Epiosde November 10th

Santhwanam Today Epiosde November 10th

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇന്ന് വ്യത്യസ്തമായ ഒരു കഥാസന്ദർഭമാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആരോടും പറയാതെ പത്തനംതിട്ടയിലെ സ്ഥലം വിറ്റ് പണവുമായി വീട്ടിലേക്ക് വരുന്ന ബാലനാണ്. ബാലൻ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും വലിയ വിഷമത്തിലാണ്. അകത്തു കയറി ഹാളിലിരുന്ന ബാലൻ എനിക്കിന്ന് നല്ലൊരു ദിവസമായിരുന്നുവെന്നും,

നമ്മുടെ കട പുതുക്കി പണിയാനുളള പണം ഈടൊന്നും നൽകാതെ തരാൻ എനിക്കൊരാളെ കിട്ടിയെന്ന് പറയുകയാണ്. അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നത് ശങ്കരമ്മാമനാണ്. ശങ്കരമ്മാമയുടെ സുഹൃത്തായ അയാൾ എന്നെ സഹായിക്കുമെന്ന് പറയുകയാണ്.ഇത് കേട്ട അഞ്ജു അച്ഛന് ഇത്ര വലിയ പണക്കാരൻ സുഹൃത്തുള്ളത് എനിക്കറിയില്ലല്ലോ ബാലേട്ടാ. നിനക്കറിയാഞ്ഞിട്ടായിരിക്കും മോളെ എന്ന് ബാലൻ പറഞ്ഞു. അപ്പോഴാണ് ദേവി ഒന്നും മിണ്ടാതെ അകത്തു കയറിപ്പോയത്. ദേവിയെന്താ ഒന്നും പറയാതെ അകത്തു പോയതെന്ന് പറയുകയാണ് ബാലൻ.

ശങ്കരമ്മാമയെ വിളിച്ച് അയാൾ ആരാണെന്ന് ചോദിക്കണമല്ലോ എന്ന് ശിവൻ പറയുകയാണ്. ബാലൻ ആകെ ടെൻഷനിലായി. എല്ലാം അറിയാവുന്ന ഇവർ ബാലേട്ടൻ പറയട്ടെ എന്നു കരുതി കാത്തു നിന്നു. അപ്പോഴാണ് ദേവി അകത്തു നിന്നും വീൽ ചെയറുമായി വരുന്നത്. ഇത് കണ്ടതും എല്ലാവരും ഞെട്ടി. ഇത്ര സമയവും ബാലേട്ടൻ പറഞ്ഞത് സത്യമാണെങ്കിൽ ഈ വീൽചെയർ നോക്കി പറയൂ. ഇതിൽ അമ്മയുടെ ആത്മാവുണ്ടെന്ന് പറയുകയാണ് ദേവി. അത് കേട്ടതും ബാലന് ആകെ വിഷമത്തിലായി. അപ്പോഴാണ് ഹരി എഴുന്നേറ്റ് കൊണ്ട്

പറയുകയായിരുന്നു പത്തനംതിട്ടയിലെ 25 സെൻ്റ് സ്ഥലം വിറ്റ് കിട്ടിയ കാശാണോ അത്. ഇത് കേട്ടതും ബാലൻ ആകെ ഷോക്കായി സോഫയിൽ ഇരുന്ന് പോയി. എന്തിനായിരുന്നു ബാലേട്ട, ആ സ്ഥലം വിറ്റത് തുടങ്ങി പല കാര്യങ്ങളും എല്ലാവരും പറഞ്ഞു. പിന്നെ ഞാൻ എന്തു ചെയ്യണമായിരുന്നു. എനിക്ക് കട തുറക്കാനും, വേണുവിൻ്റെ കാശ് കൊടുക്കാനും ഇനി മറ്റൊരു മാർഗം എൻ്റെ കൈയിലില്ലായിരുന്നു ദേവി. ഞാൻ ഈ കാര്യം പറഞ്ഞാൽ നിങ്ങളൊന്നും സമ്മതിക്കില്ലെന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ആരോടും ഒന്നും പറയാതിരുന്നതെന്ന് പറഞ്ഞ് ബാലൻ കരയുകയായിരുന്നു. ബാലൻ്റെ അവസ്ഥ കണ്ട് എല്ലാവരും അടുത്തിരുന്ന് സമാധാനിപ്പിക്കുകയായിരുന്നു.

Comments are closed.