സാന്ത്വനം കലക്കാൻ വീണ്ടും തുനിഞ്ഞിറങ്ങി തമ്പി, മുത്തശ്ശന്റെ കെണിയിൽ വീണു പാവം ദേവൂട്ടി! കരഞ്ഞ് നിലവിളിച്ച് അപ്പുവും ദേവിയും | Santhwanam Promo Today Episode Nov 30th

Santhwanam Promo Today Episode Nov 30th : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. രാവിലെ ദേവൂട്ടി സ്കൂളിൽ പോകുന്നതിനിടയിൽ ദേവൂട്ടിയെ വളരെ സ്നേഹത്തിൽ അപ്പു സ്കൂളിൽ പോകാൻ ഒരുക്കാൻ നോക്കുകയായിരുന്നു. രാവിലെത്തന്നെ അപ്പു മകളെ സ്കൂളിൽ പോകാൻ ഒരുക്കുകയാണ്. ദേവി ഞാൻ ഒരുക്കാമെന്ന് പറഞ്ഞപ്പോൾ അപ്പു ഇന്ന് ഞാൻ ഒരുക്കാമെന്ന് പറഞ്ഞ് ദേവൂട്ടിയെ സ്നേഹത്തോടെ ഒരുക്കുകയായിരുന്നു.ഇത് കണ്ടപ്പോൾ ദേവിക്ക് വലിയ വിഷമമായി. ദേവി കിച്ചനിൽ പോയി വേദനയോടെ പലതും ഒറ്റയ്ക്ക്

പറഞ്ഞു കൊണ്ടിരുന്നു. അപ്പോൾ അമരാവതിയിൽ തമ്പി അപ്പുവിൻ്റെ ജാതകം വച്ച് പ്രശ്നം വയ്പ്പിക്കുകയായിരുന്നു. ദേവൂട്ടിയുടെ നാൾപ്രകാരം മമ്മിയ്ക്ക് വളരെ മോശസമയമാണ്. പോറ്റമ്മയുടെ അടുത്തു നിന്നും പെറ്റമ്മയ്ക്ക് പലതും കേൾക്കേണ്ടി വരും. അതിനാൽ പെറ്റമ്മയ്ക്ക് മറ്റൊരമ്മയിൽ നിന്നും പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ രണ്ടു പേരെയും മാറ്റി താമസിപ്പിക്കണമെന്ന് പറഞ്ഞ് ജ്യോത്സ്യൻ. ജ്യോത്സ്യൻ പറഞ്ഞതു തന്നെയാണ് ഇപ്പോൾ സാന്ത്വനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ എങ്ങനെ എങ്കിലും അത് മാറ്റുക തന്നെ വേണമെന്ന്

അംബിക പറഞ്ഞപ്പോൾ, നീ ഈ കാര്യം പെട്ടെന്ന് വിളിച്ച് അപ്പുവിനെ അറിയിക്കാൻ പറയുന്നു. ജോത്സ്യൻ പറഞ്ഞ പ്രകാരം മോളെ എങ്ങനെയെങ്കിലും അമരാവതിയിൽ എത്തിക്കണമെന്ന് തമ്പി പറയുകയാണ്. അംബികയോട് അപ്പുവിനെ വിളിച്ച് ഈ കാര്യം അറിയിക്കാൻ പറയുന്നു. അംബിക ഫോൺ വിളിക്കാൻ പോയപ്പോൾ ജ്യോത്സ്യനോട് നിങ്ങൾ ഞാൻ പറഞ്ഞതെല്ലാം പറഞ്ഞതിന് നന്ദിയെന്നും, ജ്യോത്സ്യന് ഞാൻ എന്തു തരണമെന്ന് പറയുകയാണ് തമ്പി. അംബിക അപ്പോഴാണ് അപ്പുവിനെ വിളിക്കുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യമൊക്കെ അപ്പുവിനോട്

പറഞ്ഞപ്പോൾ, അപ്പു ചിരിക്കുകയായിരുന്നു. ഇത് ഡാഡി ആ ജോത്സ്യനെ കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കുമെന്നാണ് അപ്പു പറയുന്നത്. ദേവിയേടത്തി ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്നും അത് എനിക്ക് ഉറപ്പാണെന്നും അപ്പു പറയുകയാണ്. പക്ഷേ സൂക്ഷിക്കണമെന്ന് പറയുകയാണ് അംബിക. ഫോൺ വച്ച് കഴിഞ്ഞപ്പോൾ അപ്പുവിന് ചെറിയൊരു ടെൻഷൻ.ജ്യോത്സ്യൻ പറഞ്ഞത് വല്ലതും ശരിയാകുമോ എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ദേവൂട്ടിയെ ഓട്ടോക്കാരൻ വാരിയെടുത്ത് കൊണ്ട് വരുന്നത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് എടുത്തോടുകയായിരുന്നു ദേവിയും അപ്പുവും. അപ്പോഴാണ് ശിവൻ്റെ ഊട്ടുപുരയിൽ കുറേ ഗുണ്ടകൾ ചേർന്ന് കൺമണിയെ ആക്രമിക്കുന്നത്. ഇത് കണ്ട് വന്ന ശിവൻ ഗുണ്ടകളുമായി തല്ലുണ്ടാക്കുന്നതോടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

Comments are closed.