സാന്ത്വനം കുടുംബത്തിൽ പുതിയ വിശേഷം, ദേവിയുടെയും ബാലന്റെയും മനസ്സുനിറച്ച സർപ്രൈസ് സമ്മാനം! കണ്ണുനിറഞ്ഞ് സാന്ത്വനം കുടുംബം | Santhwanam Promo Today Episode Nov 25th

Santhwanam Promo Today Episode Nov 25th : സാന്ത്വനം സീരിയൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സാന്ത്വനത്തിൽ ജയന്തിയും സാവിത്രിയും വന്നതായിരുന്നു. അഞ്ജുവിനെ സാന്ത്വനത്തിൽ തനിച്ചാക്കി പോയതിന് ജയന്തി പലതും ദേവിയെ കൊണ്ട് പരാതി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിന്നെ ഈ വീട്ടിൽ തനിച്ചാക്കി പോയത് ഒട്ടും ശരിയായില്ലെന്നും, തറവാട്ടമ്മ ചമഞ്ഞ് നിന്നാൽ പോരല്ലോ തുടങ്ങി പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് സാവിത്രിയും ജയന്തിയെ വഴക്കു

പറയുകയായിരുന്നു. വെറുതെ വഴക്കുണ്ടാക്കുന്നതിനാൽ സാവിത്രി ജയന്തിയെ കൂട്ടി പെട്ടെന്ന് പോവുകയായിരുന്നു. രണ്ടാളും പോയ ശേഷം ശിവൻ വരികയായിരുന്നു. ദേവിയുടെയും ബാലൻ്റെയും ആനിവേഴ്സറിക്ക് വേണ്ടി ഗിഫ്റ്റുമായാണ് ശിവൻ വന്നത്. ശിവൻ വന്നതിന് പിന്നാലെ ഹരിയും അപ്പുവും വരികയാണ്. അപ്പോൾ തന്നെ ശിവൻ ഹരിയോട് ചോദിച്ചു. ബാലേട്ടനോട് വിളിച്ച് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നോയെന്ന്. അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടെന്നും, അവർ ഇപ്പോൾ തന്നെ വരാൻ സാധ്യതയുണ്ടെന്നും പറയുകയാണ് ഹരി.

പിന്നീട് ഹരിയും ശിവനും ഗിഫ്റ്റൊക്കെ ഒളിപ്പിച്ച് വയ്ക്കുകയാണ്. അപ്പോഴാണ് ബാലനും ദേവിയും വരുന്നത്. ഹരി വിളിച്ചതിനാൽ ഭയന്നാണ് രണ്ടു പേരും വരുന്നത്. പെട്ടെന്ന് തന്നെ ഹരിയെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിക്കുകയാണ്. പ്രശ്നമൊന്നുമില്ലെന്നും, പറയാമെന്നും പറഞ്ഞ് ഹരി കുളിക്കാൻ പോയി. പിന്നീട് ബാലൻ ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്. അവർക്കെന്തു പറ്റിയെന്ന് ആലോചിച്ചു നിൽക്കുകയാണ്. അപ്പോഴാണ് ഹരിയും അപ്പുവും, ശിവനും അഞ്ജുവും ഒക്കെ ഹാപ്പി വെഡിംങ്ങ് ആനിവേഴ്സറി എന്നു പറയുകയാണ്.

പിന്നീട് കെയ്ക്ക് വച്ച് രണ്ടുപേരോടും കട്ട് ചെയ്യാൻ പറയുകയാണ്. അപ്പോഴാണ് ദേവൂട്ടിയെ വിളിച്ചു കൊണ്ട് അവർ കെയ്ക്ക് കട്ട് ചെയ്യുന്നത്‌. പിന്നീട് എല്ലാവരും കെയ്ക്ക് കഴിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അപ്പോഴാണ് അഞ്ജു കിച്ചനിൽ പോയി പാത്രങ്ങൾ കഴുകുന്നത്. അഞ്ജുവിനെ കാണാത്തതിനാൽ ശിവൻകിച്ചനിൽ വന്നു നോക്കുമ്പോൾ അഞ്ജു പാത്രം കഴുകുന്നതു കണ്ട ശിവൻ അങ്ങോട്ട് മാറി നിൽക്കാനും, ഞാൻ ചെയ്യാമെന്നും പറയുകയാണ്. അപ്പോഴാണ് ദേവി കിച്ചനിലേക്ക് വരുന്നത്. ഇത് കണ്ട ദേവി അപ്പുവിനെ കൂടി വിളിക്കുന്നു. ശിവൻ്റെ കെയറിംങ്ങ് കണ്ട് അപ്പു പലതും പറയുമ്പോൾ, ശിവൻ നാണംകെട്ട് റൂമിലേക്ക് പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.