സ്വപ്നസാക്ഷാത്കാര നിറവിൽ സാന്ത്വനം കണ്ണൻ!! ‘കടം തീർക്കാൻ വർഷങ്ങൾ എടുത്തേക്കും.!! പണി പൂർത്തിയായിട്ട് വ്യക്തവും ശക്തവുമായ ഫോട്ടോ ഇടുന്നതായിരിക്കും’

Santhwanam Kannan New Home Video Viral Malayalam : “ഞാൻ എടുക്കുന്ന ദീർഘനിശ്വാസത്തിലലിയണം എന്റെ കണ്ണീർ” അച്ചു സുഗന്ധ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത് ഇങ്ങനെയാണ്. കുട്ടിക്കാലം മുതൽക്കേ തന്റെ അമ്മ പറയുന്ന “വീട്” എന്ന സ്വപ്നം പൂർത്തീകരിക്കാറായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോൾ താരം. കാത്തിരിപ്പിന്റെ അവസാനത്തോടടുക്കുന്നു എന്നാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സാന്ത്വനം സീരിയലിലൂടെ പ്രശസ്തനുമായ അച്ചു സുഗന്ധ് പറയുന്നത്. ചെറുപ്പകാലത്ത് തനിക്ക്

അമ്മയുടെ സ്വപ്നത്തിന്റെ വലിപ്പം മനസ്സിലായിരുന്നില്ല എന്നും എന്നാൽ ഇന്ന് അത് തിരിച്ചറിയുന്നു എന്നും പോസ്റ്റിലൂടെ അച്ചു പറയുന്നു. കമന്റുകളിലൂടെ അദ്ദേഹത്തോട് ചേർന്ന് നിൽക്കുകയാണ് പ്രേക്ഷകരും സഹപ്രവർത്തകരും. കടം തീർക്കാൻ വർഷങ്ങൾ എടുത്തേക്കാമെങ്കിലും വീട് സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് താനും കുടുംബവും എന്ന് കൂടെ താരം ചേർത്തിരുന്നു. ചെറുപ്പത്തിലാകെ വാടകവീടുകളിലായിരുന്നുവെന്നും വീട് പണി പൂർത്തിയാക്കിയിട്ട്

Santhwanam Kannan New Home Video Viral
Santhwanam Kannan New Home Video Viral

ഒരു ദീർഘനിശ്വാസം എടുക്കണമെന്നുമാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അച്ചു സുഗന്ധ് പറയുന്നത്. സ്വന്തം പ്രയത്നത്തിലൂടെ ഒരു വീട് സ്വന്തമാക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് താരത്തിന്റെ ഈ പോസ്റ്റ്‌ എന്നും കൂട്ടിച്ചേർക്കുന്നു. സ്വന്തമായി ഒരു വീടിന്റെ ആവശ്യം മനസ്സിലാക്കിയത് വാടകവീടുകളിലുള്ള താമസത്തിലൂടെയാണ് എന്ന് അച്ചു പറയുന്നു. സാധാരണക്കാരുമായി ചേർന്നുനിന്ന് അച്ചു തന്റെ വിശേഷങ്ങൾ തുറന്ന് പറയുന്നു എന്നാണ് കമന്റുകളിലൂടെ

പ്രേക്ഷകരും വിലയിരുത്തുന്നത്. മറ്റ് താരങ്ങളെപ്പോലെ ആഡംബരം കാണിക്കാൻ കഷ്ടപ്പെടുന്നില്ല എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇത്ര ചെറിയ പ്രായത്തിലേ പക്വമായ ജീവിതമാണ് അച്ചു നയിക്കുന്നത് എന്ന് പ്രശംസിക്കുന്നവരും കുറവല്ല. എന്നാൽ തന്റെ വീടിന്റെ പണി പൂർത്തിയാക്കിയിട്ടില്ല എന്നും അത് പൂർത്തിയായതിന് ശേഷം വീണ്ടും വിശേഷങ്ങൾ പങ്കുവെക്കുന്നതായിരിക്കും എന്നും പറഞ്ഞാണ് താരം പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. സീരിയലിലെയും മറ്റും സഹപ്രവർത്തകരും, മറ്റ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരും ഈ സന്തോഷത്തിൽ കമന്റ് വഴി പങ്കുചേരുകയാണ്. Santhwanam Kannan New Home Video Viral

Comments are closed.