എന്റെ ശരീരത്തിൽ പുരുഷ ഹോർമോൺ ആണ് കൂടുതൽ.! തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞു രഞ്ജിനി ഹരിദാസ്.!!
Ranjini Haridas Latest News Malayalam : മലയാള ടെലിവിഷൻ രംഗത്ത് അവതാരികയായി തിളങ്ങി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കൂട്ടി കലർത്തി പ്രത്യേകമായ ഒരു അവതരണ ശൈലി മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച അവതാരിക കൂടിയാണ് രഞ്ജിനി. ഐഡിയ സ്റ്റാർ സിംഗർ എന്നറിയാലിറ്റി ഷോയിലെ അവതാരികയായാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഏതൊരു കാര്യത്തെയും തന്റേതായ അഭിപ്രായം കൊണ്ട് നേരിടുന്ന രഞ്ജിനിക്കെതിരെ നിരവധി വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉടലെടുക്കാറുള്ളത്.
പ്രേക്ഷകർക്ക് രഞ്ജിനിയുടെ ജീവിതത്തെപ്പറ്റി അറിയാൻ വളരെയധികം ആകാംക്ഷയാണ്. എപ്പോഴാണ് താരത്തിന്റെ വിവാഹം എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇതാ പ്രേക്ഷകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രഞ്ജിനി ഹരിദാസ് ഇപ്പോൾ നൽകിയിരിക്കുന്നത്. അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെയാണ് താരം തന്റെ പ്രണയത്തെ പ്രേക്ഷകർക്കു മുൻപിൽ തുറന്നു കാണിച്ചിരിക്കുന്നത്. പ്രണയം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്, ഒരു രീതിയിൽ നോക്കുകയാണെങ്കിൽ പ്രണയം ശരിക്കും സിമ്പിൾ ആണ് .
എന്നാൽ അതിലൊന്നും വലിയ കാര്യമില്ല ഒരാളെ സ്നേഹിക്കുക,അത് സത്യസന്ധമായി ചെയ്യുക.അത്രമാത്രം. പ്രണയത്തിലൊരിക്കലും എക്സ്പെറ്റെഷനുകൾ ഇല്ല.നമ്മൾ കൊടുക്കുന്നത് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി തന്റെ സംഭാഷണം തുടങ്ങുന്നത്… എനിക്ക് പുരുഷ ഹോർമോൺ വളരെ കൂടുതലാണെന്ന് ഡോക്ടർമാർ വരെ പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. എല്ലാവരെയും പോലെ എനിക്കും റിലേഷനുകൾ ഉണ്ടായിരുന്നു എന്നും, ശരത്ത് എന്ന വ്യക്തിയുമായുള്ള പ്രണയത്തെപ്പറ്റിയും , തന്റെ റിലേഷനുകളെ പറ്റി അമ്മയ്ക്കുള്ള അഭിപ്രായത്തെ പറ്റിയും താരം തുറന്നുപറയുന്നുണ്ട്.
ഒരു ദിവസം ഇഷ്ടത്തിലായിരുന്ന ചെറുക്കനെ വിളിച്ചിട്ട് നീ ഒരിക്കലും ഇവളെ കെട്ടരുത് എന്നും ജീവിതം ഇല്ലാതാവും എന്നും വിവാഹം കഴിച്ച് ഒരു ചെറുക്കന്റെ ജീവിതം നശിപ്പിക്കരുതെന്നും തന്നോട് അമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു.എനിക്കുള്ള പ്രശ്നം ഞാൻ കാരണമല്ല, അത് ജെനിറ്റിക്കലാണെന്നും പ്രണയം എന്ന ഇമോഷൻ എനിക്കു എന്നും എന്റെ ഉള്ളിലെ സ്ത്രീത്വത്തെ 10% പുറത്തേക്ക് കാെണ്ട് വരാൻ സഹായിച്ചു എന്നും അത് എനിക്ക് തന്നെ വലിയ തിരിച്ചറിവായിരുന്നു നൽകിയത് എന്നും താരം പറയുന്നു.
Comments are closed.