രാജേഷിന്റെ ചിന്നുവിന് ആൺകുഞ്ഞ്. സന്തോഷത്തോടെ ഇരു കുടുംബങ്ങളും, ലേബർ റൂമിൽ നിന്നും വീഡിയോ പങ്കുവെച്ച് രാജേഷ് | Rajesh Chinnu Blessed with a Baby Boy

Rajesh Chinnu Blessed with a Baby Boy : സിജു കമർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചലച്ചിത്രമാണ് ഷോലൈ. ചിത്രത്തിലെ മിക്ക താരങ്ങളും പുതുമുഖങ്ങളായിരുന്നു. അത്തരം പുതുമുഖങ്ങളിൽ പ്രേഷകർക്ക് പ്രിയങ്കരമായ മുഖങ്ങളായിരുന്നു ചിന്നുവിന്റെയും രാജേഷിന്റെയും. ടിക്ടോക് വീഡിയോസിലൂടെ സോഷ്യൽ മീഡിയ പ്രേഷകർക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് ഇരുവരുടെയും.

യഥാർത്ഥ ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരായ ഇവർ സിനിമയിലും കാമുകി കാമുകൻ വേഷത്തിലാണ് എത്തിയിരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക റിയാലിറ്റി ഷോയിലും കണ്ണൻ ദേവൻ പരസ്യത്തിലൂടെ പ്രേഷകരുടെ മനസ്സ് കീഴടക്കാൻ ഇവർക്ക് അധിക സമയം വേണ്ടി വന്നില്ല. രണ്ട് വർഷത്തോളം പ്രണയിച്ചാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ചിന്നു ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായിരിക്കുമ്പോളായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്.

ഒരു ഒളിച്ചോട്ട വിവാഹമായത് കൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ രണ്ട് പേരും നേരിട്ടിരുന്നു. ഇവരുടെയും സിനിമയിലും രാജേഷിന്റെ കാമുകിയായിട്ടാണ് ചിന്നു എത്തിയിരുന്നത്. സിനിമയിലുള്ള മിക്ക കഥകളും ഇരുവരുടെയും ജീവിതത്തിൽ നടന്നതാണ് എന്നാണ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. ആദ്യമൊക്കെ വീട്ടിൽ നല്ല പ്രശ്നങ്ങൾ ആണെങ്കിലും പിന്നീട് ഇരുവീടും ഇവരെ അംഗീഗരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സന്തോഷ വാർത്തയായിട്ടാണ് രാജേഷും ചിന്നുവും പ്രേഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വന്ന സന്തോഷ വാർത്തയാണ് ആരാധകാരുമായി രാജേഷ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ചിത്രത്തിൽ “ഇതൊരു ആൺകുഞ്ഞാണ്” എന്ന് പറഞ്ഞു നിൽക്കുന്ന രാജേഷിനെയും ചിന്നുവിനെയുമാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇരുവരുടെയും ചിത്രങ്ങൾ കേരളക്കര ഏറ്റെടുത്തത്. അനേകം പേർ ആശംസകൾ അറിയിച്ച് കമന്റ്‌ ബോക്സിൽ എത്തിയിട്ടുണ്ട്.

Comments are closed.